പുറത്തുള്ളവര്‍ കാണാതിരിക്കാൻ ഓഫിസ് മുറിയില്‍ കറുത്ത ജനാല ഗ്ലാസുകള്‍; സ്‌കൂള്‍ പ്രിൻസിപ്പല്‍ പീഡിപ്പിച്ചത് 60ഓളം വിദ്യാര്‍ത്ഥിനികളെ: സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും അശ്ലീലച്ചുവയോടെ സംസാരിച്ചതായും പെണ്‍കുട്ടികള്‍,

ചണ്ഡിഗഡ്: ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിൻസിപ്പലിനെതിരെ ലൈംഗിക പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍.

സ്‌കൂള്‍ പ്രിസിപ്പലിനെതിരെ അറുപതോളം വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രിൻസിപ്പള്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഓഫിസ് റൂമിലേക്ക് വിളിച്ച ശേഷം സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും അശ്ലീലച്ചുവയോടെ സംസാരിച്ചതായും പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജിന്ത് ജില്ലയിലെ ഗേള്‍സ് സീനിയര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പ്രിൻസിപ്പളിന്റെ പീഡനത്തിനിരയായത്.

ഓഫിസ് മുറിയില്‍ കറുത്ത ജനാല ഗ്ലാസുകള്‍ സ്ഥാപിച്ച ശേഷമാണ് പ്രിൻസിപ്പല്‍ തങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്നു പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. 

വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഇയാളുടെ അതിക്രമത്തിന് ഇരയായത്. ഓരോ കാര്യം പറഞ്ഞ് ഓഫിസ് മുറിയിലേക്കു വിളിപ്പിച്ചാണ് ഇയാള്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്. തങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

കുട്ടികളെ മുറിയിലേക്ക് അയച്ചിരുന്ന ഒരു അദ്ധ്യാപികയ്ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവിധ ക്ലാസുകളില്‍നിന്നുള്ള 15 പെണ്‍കുട്ടികളാണ് ആദ്യഘട്ടത്തില്‍ പരാതി നല്‍കിയിരുന്നത്. 

പിന്നാലെ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ പ്രധാനമന്ത്രിയുടെ ഓഫിസ്, ദേശീയ വനിതാ കമ്മിഷൻ, സംസ്ഥാന വനിതാ കമ്മിഷൻ എന്നിവര്‍ക്ക് തങ്ങള്‍ നേരിടുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടി കത്തയയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 31-നാണ് കത്തയച്ചത്. അറുപതോളം വിദ്യാര്‍ത്ഥിനികള്‍ പ്രിൻസിപ്പലിനെതിരെ പരാതി നല്‍കിയതായി വനിതാ കമ്മിഷൻ അധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു.

പ്രിൻസിപ്പലിന്റെ ലൈംഗിക പീഡനത്തില്‍ മനംനൊന്ത് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്ന ആരോപണം സംസ്ഥാന വനിതാ കമ്മിഷൻ അന്വേഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. കുറ്റാരോപിതനായ പ്രിൻസിപ്പലിനെ കമ്മിഷൻ വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്നും രേണു ഭാട്ടിയ കുറ്റപ്പെടുത്തി. പൊലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും കമ്മിഷൻ വിശദീകരണം തേടി.

വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാൻ കമ്മിഷൻ സെപ്റ്റംബര്‍ 14-ന് പൊലീസിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസത്തിലേറെ വൈകിയാണു കേസെടുത്തത്. വിദ്യാഭ്യാസ വകുപ്പും പെണ്‍കുട്ടികളുടെ പരാതിയില്‍ ഒരു മാസത്തോളം അടയിരുന്നുവെന്ന് രേണു ഭാട്ടിയ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !