ആരോഗ്യത്തിന്റെ ഏറ്റവും പ്രധാന ഘടകം നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണമാണ്. രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ എന്തു കഴിയ്ക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
എന്നാല്‍ വെള്ളം കുടിച്ചതിന് പിന്നാലെ മിക്കവരും ചായയോ കാപ്പിയോ കഴിക്കുന്നത് ശീലമാക്കിയിട്ടുള്ളവരായിരിക്കും. പക്ഷേ ചായയ്ക്കും കാപ്പിക്കും പകരം കഴിക്കാവുന്ന ഒരു ഹെല്‍ത്തി പാനീയമാണ് കുമ്പളങ്ങ ജ്യൂസ്.
കുമ്പങ്ങ ജ്യൂസ് രാവിലെ കഴിക്കുന്നതില്‍ ഒരുപാട് ആരോഗ്യഗുണങ്ങളാണുള്ളത്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ തള്ളിക്കളയുന്നതിനും ശരീരം ശുദ്ധീകരിക്കുന്നതിനും കുമ്പങ്ങ ജ്യൂസ് ഏറെ സഹായിക്കുന്നു. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുക, വണ്ണം കുറയ്ക്കാന്‍ സഹായിക്കുക, ദഹനപ്രശ്നങ്ങളെ ലഘൂകരിക്കുക, സ്കിന്‍ ഭംഗിയാക്കുക, ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിക്കുക, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുക, സ്ട്രെസ് കുറയ്ക്കുക എന്നിങ്ങനെ പല ഗുണങ്ങളും ശരീരത്തിനേകാന് കുമ്പങ്ങ ജ്യൂസിനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.