കള്ള് കടം നല്‍കാത്തതിന് ഷാപ്പ് ജീവനക്കാരനെ തലയ്ക്കടിച്ച്‌ കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍,

കോട്ടയം: കള്ള് കടം നല്‍കാത്തതിനെതുടര്‍ന്ന് ഷാപ്പ് ജീവനക്കാരനെ കള്ളുകുപ്പികൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. 

നാട്ടകം മറിയപ്പള്ളി ഇന്ത്യാ പ്രസിന് സമീപം കൊച്ച്‌ വടക്കത്ത് വീട്ടില്‍ ബിനോയ് ജോണിനെ (38) ആണ് അറസ്റ്റുചെയ്തത്. 

കഴിഞ്ഞദിവസം രാത്രി ഏഴരയോടെ പള്ളത്തുള്ള കള്ളുഷാപ്പിലെത്തിയ പ്രതി കള്ള് കടംചോദിക്കുകയും ഇത് നല്‍കാഞ്ഞതിനെത്തുടര്‍ന്ന് ഷാപ്പ് ജീവനക്കാരനെ ചീത്തവിളിക്കുകയും ഇവിടെയുണ്ടായിരുന്ന കള്ളുകുപ്പിയെടുത്ത് ജീവനക്കാരന്റെ തലയ്ക്കടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

പരാതിയെത്തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !