വീടിന് മുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ഉത്തര്‍പ്രദേശില്‍ വൃദ്ധയെ തല്ലിക്കൊന്നു,,

കാന്‍പൂര്‍: വീടിന് പുറത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വയാധിക കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില ഔറയ്യ ജില്ലയിലാണ് സംഭവം. ഗ്രാമത്തലവന്റെ മകനും സഹായികളും ചേര്‍ന്നാണ് വീട് കയറി നടത്തിയ ആക്രമണത്തിലാണ് വയോധിക അടിയേറ്റ് മരിച്ചത്.

ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ മോഹിത് സിങ് അയല്‍വാസി ഉദയ് വീറിന്റെ  വീടിന് മുന്നിലെ അഴുക്കുചാലില്‍ മൂത്രമൊഴിച്ചത് വയോധിക എതിര്‍ത്തിരുന്നു. തുടര്‍ന്ന് പ്രകേപിതനായ മോഹിത് ഉദൈവീറുമായി വഴക്കിടുകയും ചെയ്തിരുന്നു. 

എന്നാല്‍ കുറച്ച് സമയത്തിന് ശേഷം മോഹിതും സുഹൃത്തുക്കളും മദ്യപിച്ച് ലക്കുകെട്ട രീതിയിലെത്തിയ ഉദൈവീറിനെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചു. തുടര്‍ന്ന് വയോധിക വിഷയത്തില്‍ ഇടപെട്ടപ്പോള്‍ വീട്ടിലെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.

അടിയേറ്റ വയോധിക സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആക്രമണത്തില്‍ ഉദയ്‌വീറിനും ഭാര്യ ലക്ഷ്മി ദേവിക്കും പരിക്കേറ്റു, സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചതായി എസ്പി പറഞ്ഞു.

 പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും വയോധികയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായും എസ്പി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !