പനിയോ ജലദോഷമോ വരുമ്പോൾ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്. പകരം ചൂടു വെള്ളം, കഞ്ഞിവെള്ളം, കട്ടൻചായ തുടങ്ങിയവ കുടിക്കാനാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.
കാപ്പിയിലെ കഫൈൻ
കഫൈൻ അടങ്ങിയിട്ടുള്ളതിനാൽ കാപ്പി കുടിക്കുമ്പോൾ ഉറക്കം വരില്ല. അസുഖബാധിതരായി ഇരിക്കുമ്പോൾ വിശ്രമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും നല്ലത്.
കാപ്പി കുടിക്കുന്നത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്നതിനാൽ അസുഖ ബാധിതർ കാപ്പി കഴിവതും ഒഴിവാക്കേണ്ടതാണ്.
കൂടാതെ കഫൈൻ ശരീരത്തെ നിർജലീകരിക്കാൻ കാരണമാകും. കാപ്പി കുടിച്ച് കഴിഞ്ഞാൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതിന്റെ കാരണമിതാണ്. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിർജലീകരണം ശരീരത്തിന് അനുഭവപ്പെടാം.
അസുഖ ബാധിതരായിരിക്കുമ്പോൾ ശരീരത്തിൽ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷക സമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ് ഈ സമയത്ത് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.