മമ്മൂട്ടി കമ്പിനിക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടി ജ്യോതിക. ഒരുപാട് നായകന്മാര്ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത് വളരെ സ്പെഷ്യലാണെന്നും ജ്യോതിക പറഞ്ഞു.
മമ്മൂട്ടിയുടെയും ജ്യോതികയുടെയും പുതിയ ചിത്രമായ കാതല്‍ ദി കോര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നടി. നായികയായി തന്നെ തിരഞ്ഞെടുത്തതിലുള്ള നന്ദിയും ജ്യോതിക അറിയിച്ചു.
'മമ്മൂട്ടി കമ്പിനിക്കൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കണ്ണൂര്‍ സ്ക്വാഡ് കണ്ടത്. എന്ത് തരം സിനിമയാണ് അവര്‍ നിര്‍മിച്ചിരിക്കുന്നത് എന്ന് അത്ഭുതം തോന്നി.
ഒരു കാര്യം തുറന്ന് പറയുകയാണെങ്കില്‍ ഒരുപാട് ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാര്‍ വളരെ സ്പെഷ്യലായി തോന്നി. വെറുതേ അദ്ദേഹത്തിനൊപ്പം ഇരിക്കുന്നതുകൊണ്ട് പറയുന്നതല്ല.
ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലും അദ്ദേഹം പരീക്ഷണങ്ങള്‍ ചെയ്യാന്‍ തയാറാണ്. ഒരുപാട് വ്യത്യസ്തമായ സിനികള്‍ ചെയ്യുന്നു.
ഇത്ര വലിയ ഘട്ടത്തിലെത്തിയിട്ടും പരീക്ഷണം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ഹീറോ. ഈ സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്തതിന് വളരെ നന്ദി.'- ജ്യോതിക പറഞ്ഞു.
നവംബര്‍ 23നാണ് കാതല്‍ ദി കോര്‍ തീയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിര്‍മിച്ച ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.