കണ്ണൂര്‍: നവ കേരള സദസിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അശ്ലീല നാടകമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാന്‍ സംഘടിപ്പിച്ച സമരം യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള അശ്ലീല നാടകമെന്നാണ് മന്ത്രിയുടെ വിമര്‍ശനം.
പാവപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരെ ചാവേറുകളാക്കി തള്ളിവിടുന്നതാണ് ഒന്നാമത്തെ അജണ്ട, നവകേരള സദസില്‍ പങ്കെടുക്കുന്ന സാധാരണ ജനങ്ങളില്‍ ഭയമുണ്ടാക്കുകയെന്നതാണ് രണ്ടാമത്തേതെന്നും മന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിന് സമരാനുഭവം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നും കണ്ണൂര്‍ ജില്ലയിലാണ് നവകേരള സദസ്സ് പര്യടനം. കൂത്ത് പറമ്പ് മണ്ഡലത്തിലാണ് ആദ്യപരിപാടി. ഉച്ചയ്ക്ക് ശേഷം മട്ടന്നൂര്‍ മണ്ഡലത്തിലും പേരാവൂര്‍ മണ്ഡലത്തിലും പര്യടനം നടത്തും.
ഇതിന് ശേഷം വയനാട്ടിലേക്ക് പ്രവേശിക്കും. രാവിലെ മന്ത്രിസഭാ യോഗം ഉള്ളതിനാല്‍ ഇന്ന് പ്രഭാത യോഗമില്ല. വാര്‍ത്താ സമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്.
നവകേരള സദസ്സിനിടയില്‍ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗമാണിത്. പ്രധാനമന്ത്രിയും മറ്റും വരുമ്പോള്‍ തിരുവനന്തപുരത്തിന് പുറത്ത് മന്ത്രിസഭാ യോഗം ചേരാറുണ്ട്.
എന്നാല്‍ മന്ത്രിസഭയാകെ പര്യടനത്തില്‍ ആയിരിക്കെ തലശേരിയില്‍ മന്ത്രി സഭാ യോഗം ചേരുന്നത് ഇതാദ്യമാണ്. മന്ത്രിമാര്‍ എല്ലാം യാത്രയില്‍ ആയതിനാല്‍ കാര്യമായ അജണ്ടകള്‍ പരിഗണിക്കുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.