വാഷിംഗ്ടണ്‍: ഇന്ത്യ തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഖാലിസ്ഥാൻ ഭീകരൻ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കയില്‍വച്ച് കൊല്ലാനുള്ള ഗൂഢാലോചനയെ യുഎസ് പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആശങ്കയില്‍ യുഎസ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ ഇന്ത്യ ഭീഷണി വീഡിയോയുടെ പേരില്‍ ഖാലിസ്ഥാനി ഭീകരൻ ഗുര്‍പത്വന്ത് സിംഗ് പന്നൂനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസെടുത്ത് രണ്ട് ദിവസത്തിനിപ്പുറമാണ് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
അമേരിക്കൻ, കനേഡിയൻ പൗരനായ ഗുര്‍പത്വന്ത് സിംഗ് പന്നൂൻ, യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവാണ്. സിഖ് ഫോര്‍ ജസ്റ്റിസിനെ ഇന്ത്യ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
കാനഡയില്‍ ഖാലിസ്ഥാനി ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യൻ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരസ്യമായി ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഫിനാൻഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ വര്‍ഷം ജൂണില്‍ കാനഡയിലെ സറേയില്‍ നടന്ന വെടിവെപ്പില്‍ ഖാലിസ്ഥാൻ പ്രവര്‍ത്തകനും അഭിഭാഷകനുമായ നിജ്ജാര്‍ കൊല്ലപ്പെട്ടിരുന്നു.
അതെസമയം ട്രൂഡോയുടെ ആരോപണങ്ങള്‍ നയതന്ത്ര തര്‍ക്കത്തിന് കാരണമായിരുന്നു. ഈ ആരോപണം ഇന്ത്യൻ സര്‍ക്കാര്‍ ശക്തമായി നിഷേധിക്കുകയും ചെയ്തു. ഗൂഢാലോചനയെക്കുറിച്ച് യുഎസ് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്ന് പറയാൻ പന്നൂൻ വിസമ്മതിച്ചതായും ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.