താനെ: ലൈംഗിക തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍. ചൊവ്വാഴ്ച രാത്രി 11.30ഓടെ താനെ ജില്ലയിലുള്ള ഭീവണ്ടിയിലാണ് സംഭവം.
പൂനെയില്‍ നിന്ന് ഭീവണ്ടിയിലെ ഹനുമാന് തെക്ടി മേഖലയിലെത്തി അവിടെ താമസമാക്കിയ യുവതി മറ്റൊരു ലൈംഗിക തൊഴിലാളിക്കൊപ്പമാണ് താമസിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി യുവതിയെ ആക്രമിച്ച അജ്ഞാതന്‍ കല്ലുകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. യുവതി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.