കണ്ണൂര്‍: വധശ്രമം ആവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാൻ സ്‌കൂള്‍ കുട്ടികളെ പൊരിവെയിലത്ത് നിര്‍ത്തിയപ്പോള്‍ ബാലാവകാശ കമ്മിഷൻ എവിടെ പോയി? മ്യൂസിയത്തില്‍ വയ്‌ക്കേണ്ടത് ടൈം സ്‌ക്വയറില്‍ മുഖ്യമന്ത്രി ഇരുന്ന കസേരയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ പൊലീസുകാരും ഡിവൈഎഫ്‌ഐ ക്രിമിനലുകളുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.
ശബ്ദം ഉയര്‍ത്താനോ പ്രതിഷേധിക്കാനോ പാടില്ലെന്നാണ്. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ഹിറ്റ്‌ലറുടെ ജര്‍മ്മനിയും അല്ല. കേരളമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെയാണ് രക്ഷാപ്രവര്‍ത്തനമെന്നും അത് തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പിന് കീഴിലുള്ള പൊലീസാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയത് വധശ്രമമാണെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത്.
എന്നിട്ടും എത്ര ഹീനമായ പ്രതികരണമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്? പൊലീസ് കേസെടുക്കണം. കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കും. വധശ്രമം ഇനിയും ആവര്‍ത്തിക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം.
ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകും. പൊലീസ് കസ്റ്റഡിയില്‍ പോലും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. കസ്റ്റഡിയിലുള്ളവെര സംരക്ഷിക്കാൻ കഴിയാത്ത പൊലീസ് ആരുടെ ജീവനും സ്വത്തുമാണ് സംരക്ഷിക്കുന്നതെന്നും വി.ഡി സതീശൻ ചോദിച്ചു.നവകേരള സദസിന് ആളില്ലാത്തതുകൊണ്ടാണ് സ്‌കൂള്‍ കുട്ടികളെ എത്തിക്കാൻ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കുട്ടികളെ വെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചപ്പോള്‍ ബാലാവകാശ കമ്മിഷൻ എവിടെ പോയി? കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാ വര്‍ക്കര്‍മാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് കൊല്ലാൻ നേതൃത്വം നല്‍കിയ നേതാക്കളാണ് കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാവേറുകളാണെന്ന് പറയുന്നത്.
അടിമകളെ പോലെയാണ് അവര്‍ പെരുമാറുന്നത്. നവകേരള ബസല്ല, അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ പോയപ്പോള്‍ മുഖ്യമന്ത്രി ഇരുന്ന കസേരയാണ് മ്യൂസിയത്തില്‍ വയ്‌ക്കേണ്ടതെന്നും വി.ഡി സതീശൻ പരിഹസിച്ചു.
പഴയങ്ങാടി എരിപുരത്ത് മുഖ്യമന്ത്രിയുടെ നവകേരളസദസ് ബസിനെതിരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചതിന് ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊതിരെ തല്ലിപരുക്കേല്‍പ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻസന്ദര്‍ശിച്ചു.
ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നനാലുപ്രവര്‍ത്തകരെയാണ് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചത്.
ഇതില്‍ തലയ്ക്കു പൂച്ചെട്ടികൊണ്ടും ഹെല്‍മെറ്റുകൊണ്ടുമുള്ള മാരകമായ അടിയേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാല്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തലയുടെ ഉള്ളില്‍ രക്തസ്രാവമുള്ളതിലാണ് സുധീഷിനെ ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയത്. അക്രമത്തില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ മഹിതാമോഹൻ(35)കല്യാശേരി ബ്ളോക്ക് പ്രസിഡന്റ് പി.പി രാഹുല്‍(30) കെ. എസ്.യു ബ്ളോക്ക്സെക്രട്ടറി സഞ്്ജു സന്തോഷ്(19) മിഥുൻകുളപ്പുറം(33) മാടായി കോളേജ് യൂനിയൻ ചെയര്‍മാൻ സായിശരണ്‍(20) എന്നിവരാണ് ആശുപത്രിയിലുള്ളത്. ഇവരെ മര്‍ദ്ദിച്ചകേസില്‍ നാലു ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകര്‍അറസ്റ്റിലായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.