പാലക്കാട്: നവ കേരള സദസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. സര്‍ക്കാരിന്റെ പണി ഇതല്ല. ഭരണപക്ഷത്തിന്റെ അജണ്ട നടപ്പാക്കാനുള്ള വേദി മാത്രമായി നവകേരള സദസ്സ് മാറിയെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. '
ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ പലസ്തീന് ജനത അനുഭവിക്കുന്ന ദുരിതത്തേക്കുറിച്ച് പറയാന്‍ ആണ് പോകുന്നത്.
തന്റെ സാന്നിധ്യത്തിന് പ്രത്യേക പ്രാധാന്യം കൊടുക്കേണ്ട കാര്യം ഇല്ല. ലീഗ് വേദിയില്‍ മാത്രമല്ല നേരത്തെയും ഇക്കാര്യത്തിലെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ടെന്നും ശശി തരൂര്‍ എംപി പറഞ്ഞു.
ഇന്ന് വൈകുന്നേരം കോഴിക്കോട് വെച്ചാണ് കോണ്‍ഗ്രസിന്റെ പലസ്തീന് ഐക്യദാര്‍ഢ്യറാലി. അരലക്ഷം പേര് പങ്കെടുക്കുന്ന റാലി ചരിത്ര സംഭവമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപനം.
നവകേരള സദസിന്റെ വേദിയില്‍ നിന്ന് 50 മീറ്റര്‍ മാറി താല്‍ക്കാലിക വേദി കെട്ടിയാണ് കോണ്‍ഗ്രസ് പരിപാടി നടത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സമാധാനപരമായി പരിപാടിയില്‍ പങ്കെടുക്കാന്‍ അണികള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.