പനി വരുംപോലെയാണ് ഇന്ന് ഹൃദ്രോഗം. ഹൃദ്രോഗികളുടെ എണ്ണം ക്രമതീതമായി ഉയരുകയാണ്. പ്രായഭേദമന്യേ ഹൃദയം പണി തരുന്നതിന് പിന്നിലെ കാരണമെന്തായിരിക്കാം എന്ന് ചിന്തിക്കുന്നവരാകും പലരും.,
മനുഷ്യന്റെ തുടിപ്പ്, ജീവൻ നിലനിര്‍ത്താനായി അഹോരാത്രം പ്രയത്നിക്കുന്ന അവയവമാണ് ഹൃദയം. അത്രമേല്‍ സംരക്ഷണം നല്‍കേണ്ട അവയവം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നതിനും ഓക്സിജൻ എത്തിക്കാനുമെല്ലാം ഹൃദയം നന്നായി പ്രവര്‍ത്തിച്ചേ മതിയാകൂ.
പെട്ടെന്നുണ്ടാകുന്ന 'അറ്റാക്ക്' ചിലപ്പോളോക്കെ വലിയ അറ്റാക്ക് തന്നെയാകും തരുന്നത്. ഹൃദയപേശികളിലേക്ക് ഓക്സിജനെത്തിക്കുന്ന രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.
ഉയര്‍ന്ന അളവില്‍ പഞ്ചസാരയും ഉപ്പും റിഫൈൻഡ് കാര്‍ബുകളും സാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയ ഭക്ഷണം രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ കെട്ടികിടന്ന് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.
കൊളസ്ട്രോളിന്റെ പ്രധാന കേന്ദ്രം നമ്മുടെ ആഹാരം തന്നെയാണ്. അതുകൊണ്ട് തന്നെ ആരോഗ്യ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഹൃദയത്തെ പൊന്നുപോലെ സംരക്ഷിക്കാവുന്നതാണ്.
ഹൃദയാരോഗ്യവും ആഹാരശീലങ്ങളുമായി അഭേദ്യബന്ധമാണുള്ളത്. വൻ ആഘാതങ്ങളില്‍ നിന്ന് ഹൃദയത്തെ കാത്തുപരിപാലിക്കാൻ ഭക്ഷത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്സ്യം.
ഒമേഗ 3-ഫാറ്റി ആഡിഡും പ്രോട്ടീനും അടങ്ങിയിട്ടുള്ള മത്സ്യം കഴിക്കുന്നത് ഗുണം ചെയ്യും. ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കണം. ഗോതമ്പ് ഓട്സ് , പയറുകള്‍, ബീൻസ്, റാഗി, ചോളം എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ദിവസവും ഒരുപിടി നട്സ് കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. അഞ്ച് വാള്‍നട്ട് ആഴ്ചയില്‍ കഴിക്കുന്ന ഒരാള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 50 ശതമാനത്തോളം കുറവെന്ന് പഠനങ്ങള്‍ പറയുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള അപൂര്‍വം ചില പഴങ്ങളിലൊന്നാണിത്. ബദാം, ചനവിത്തുകള്‍, അണ്ടിപരിപ്പുകള്‍ എന്നിവയും കഴിക്കാവുന്നതാണ്.
കണ്ടാല്‍ കുഞ്ഞനാണെങ്കിലും ഹൃദയത്തെ സ്ട്രോംഗ് ആക്കാൻ വെളുത്തുള്ളി ബെസ്റ്റാണ്. ഇവ രക്തത്തിലെ കൊഴുപ്പിനെ കുറയ്‌ക്കുന്നു, ധമനികളെ വികസിപ്പിക്കുന്നു, രക്തം കട്ടപിടിക്കുന്നതിനെ തടഞ്ഞ് രക്തപര്യയനം സുഗമമാക്കുകയും ചെയ്യുന്നു.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉള്ളിയും ഹൃദയത്തെ സംരക്ഷിക്കും. യോഗര്‍ട്ടും ഹൃദയത്തെ സംരക്ഷിക്കുന്നു. ഗ്രീൻ ടീ കുടിക്കുന്നതും ഹൃദയത്തെ സംരക്ഷിക്കുന്നു.
കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയത്തെ സംരക്ഷിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.