മലപ്പുറം: വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചതായി പരാതി. മലപ്പുറം തിരൂരില്‍ ഏഴൂര്‍ സ്വദേശിനിയായ അധ്യാപിക പ്രതിഭയ്ക്കാണ് ബിരിയാണിയില്‍ നിന്ന് കോഴിത്തല ലഭിച്ചത്.
നാല് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്ന് കോഴിത്തല ലഭിച്ചത്.
രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാര്‍സല്‍ പൊട്ടിച്ചപ്പോഴായിരുന്നു സംഭവം. തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പ്രതിഭ പരാതി നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.