വോട്ടെണ്ണല്‍ അട്ടിമറിച്ചതിനു പിന്നില്‍ ഗൂഡാലോചന; മന്ത്രിമാരായ ആര്‍.ബിന്ദുവും കെ.രാധാകൃഷ്ണനും ഇടപെട്ടെന്ന് കെഎസ്‌യു,

തൃശൂര്‍: കേരളവര്‍മ കോളജിലെ വോട്ടെണ്ണല്‍ അട്ടിമറിയില്‍ ആരോപണം കടുപ്പിച്ച്‌ കെഎസ്‌യു. വോട്ടെണ്ണല്‍ അട്ടിമറിച്ചതിന് പിന്നിലെ ഗൂഢാലോചനയില്‍ മന്ത്രിമാരായ ആര്‍.ബിന്ദുവിനും കെ.രാധാകൃഷ്ണനും പങ്കുണ്ടെന്ന് കെഎസ്‌യു ആരോപിച്ചു.

കെഎസ്‌യു സംസ്ഥാനസമിതി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. മന്ത്രിമാരുടെ നിര്‍ദേശപ്രകാരം അധ്യാപകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ അട്ടിമറിച്ചു. കേരളവര്‍മ കോളജിലെ മുന്‍ അധ്യാപിക എന്ന നിലയില്‍ ആര്‍.ബിന്ദു തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നാണ് ആരോപണം.

ആദ്യ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ടാബുലേഷന്‍ ഷീറ്റ് പൂഴ്ത്തിയെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയശേഷം ബൂത്ത് ഏജന്‍റുമാര്‍ മാന്വല്‍ ഷീറ്റില്‍ ഒപ്പിട്ടു നല്‍കിയിരുന്നു. ഇത് ഇടത് അധ്യാപകരുടെ നേതൃത്വത്തില്‍ പൂഴ്ത്തിയെന്നും കെഎസ്‌യു ആരോപിച്ചു.

അതിനിടെ വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. വിഷയത്തില്‍ സമരം കടുപ്പിക്കാനാണ് കെഎസ്‌യുവിന്‍റെ തീരുമാനം.

ആര്‍.ബിന്ദുവിനെ വഴിയില്‍ തടയുമെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും കെഎസ്‌യു അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !