2024 ജനുവരിയിലാണ് നടന് സുരേഷ് ഗോപിയുടെ മൂത്ത മകളുടെ വിവാഹം. അതിനായി ആളുകളെ ക്ഷണിക്കാനും ഒരുക്കങ്ങള്‍ നടത്താനുമുള്ള ഓട്ടപാച്ചിലില്‍ കൂടിയാണ് താരം.
അദ്ദേഹം നഞ്ചിയമ്മയുടെ കാലില്‍ വീണ് നമസ്കരിച്ച് നെറുകയില്‍ ചുംബിക്കുകയും ചെയ്തു. എന്റെ സ്വന്തം നഞ്ചമ്മ എന്നാണ് സുരേഷ് ഗോപി നഞ്ചിയമ്മയെ എപ്പോഴും അഭിസംബോധന ചെയ്യാറുളളത്.
സാറ് പറഞ്ഞതുപോലെ തന്നെ ദേശീയ അവാര്‍ഡ് കിട്ടിയെന്ന് പറഞ്ഞാണ് നഞ്ചിയമ്മ സുരേഷ് ഗോപിയോട് സംസാരിച്ച് തുടങ്ങിയത് തന്നെ. തനിക്ക് കിട്ടിയ പൊന്നാട സുരേഷ് ഗോപി Interesting അണിയിക്കുകയും ചെയ്തു.
'എന്റെ വീട്ടില്‍ വന്ന് കുറച്ച് ദിവസം താമസിക്കണമെന്ന് ഞാന്‍ പറഞ്ഞതല്ലേ... എനിക്ക് അമ്മയില്ല. അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം ചടങ്ങില്‍ പങ്കെടുക്കണം', എന്നെല്ലാമാണ് സുരേഷ് ഗോപി നഞ്ചിയമ്മയോട് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണക്കത്ത് കൈമാറിയാണ് മകളുടെ വിവാഹത്തിന് സുരേഷ് ഗോപി ആളുകളുടെ ക്ഷണിച്ച് തുടങ്ങിയത്. ശ്രേയസ്സ് മോഹനാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വരന്. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് ജൂലൈയില്‍ നടന്നു.
മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസുകാരനാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കും. അടുത്തിടെ ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. ഗായിക കൂടിയാണ് ഭാഗ്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.