പന്തളം: വീടിനുള്ളിൽ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ മരിച്ചതറിഞ്ഞ് ആശുപത്രിയിൽനിന്നുപോയ ഭർത്താവിനെ കാണാതായി.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ വെണ്മണി പുലക്കടവ് പാലത്തിന് സമീപം കണ്ടെത്തി. തുടർന്ന്, പോലീസും അഗ്നിരക്ഷാസേനയും അച്ചൻകോവിലാറ്റിലെ പുലക്കടവ് പാലത്തിന് സമീപം തിരച്ചിൽ തുടങ്ങി.
കാറിനുള്ളിൽ രക്തംകൊണ്ട് ‘ഐ ലവ് യു അമ്മുക്കുട്ടി’ എന്ന് എഴുതിയിട്ടുണ്ടെന്നും കുളിക്കടവിലേക്കിറങ്ങുന്ന ഭാഗത്ത് രക്തം കണ്ടെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുളനട വടക്കേക്കരപ്പടി മലദേവർകുന്ന് ക്ഷേത്രത്തിന് സമീപം ശ്രീനിലയത്തിൽ ലിജി (അമ്മു-25)യെ വീടിന്റെ മുകളിലെനിലയിലുള്ള കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അരുൺ ബാബുവാണ്, ലിജിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.വെണ്മണി, പന്തളം, ഇലവുംതിട്ട പോലീസ് ചേർന്നാണ് അന്വേഷണം. അരുൺ ആറ്റിൽ ചാടിയതാകാമെന്നാണ് പോലീസ് നിഗമനം. ആറ്റിൽ ജലനിരപ്പുയർന്നതിനാലും അടിയൊഴുക്കുള്ളതിനാലും തിരച്ചിലിന് ബുദ്ധിമുട്ടുണ്ട്.
തഹസീൽദാർ പി.സുദീപിന്റെ സാന്നിധ്യത്തിൽ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ലിജിയുടെ മൃതദേഹപരിശോധന നടത്തി.
തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം പാലക്കാട്ടുള്ള വീട്ടിലേക്ക് കൊണ്ടുപോയി.
നേരത്തേ ഗൾഫിലായിരുന്ന അരുൺ ബാബു ഇപ്പോൾ ലോറിഡ്രൈവറായി ജോലിചെയ്യുകയാണ്. മൂന്നുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മകൾ: ആരോഹിണി (ഒന്നര വയസ്സ്).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.