ചേര്‍ത്തല: ചില്ലറ വില്‍പ്പനക്കായി എത്തിച്ച പത്തര കിലോ കഞ്ചാവുമായി ആലപ്പുഴ കഞ്ഞിക്കുഴിയില്‍ മൂന്നു പേരെ എക്സൈസ് സംഘം പിടികൂടി.
ആന്ധ്രയില്‍നിന്നും കഞ്ചാവെത്തിച്ച് 10 ഗ്രാമിന്റെ ചെറിയ പാക്കറ്റുകളാക്കി വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. 500 രൂപയ്ക്കാണ് ഒരുപൊതി വിറ്റിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നു ദിവസങ്ങളായി സംഘം എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളരുവില്നിന്നും സ്വകാര്യ ബസിലെത്തി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്.
ചേര്‍ത്തല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജെ. റോയ്, ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ജി. ഫെമിന്‍, ഉദ്യോഗസ്ഥരായ റോയ് ജേക്കബ്, ജി. അലക്സാണ്ടര്‍, കെ.പി. സുരേഷ്, ജി. മണികണ്ഠന്, ഷിബു പി. ബെഞ്ചമിന്‍, പി. സാനു, ആകാശ് എസ്. നാരായണന്, ബി.എ. അന്‍ഷാദ്, വി. പ്രമോദ് എന്നിവരങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.