വയനാട്: നവ കേരള ബസ് ചളിയിൽ പുതഞ്ഞു. വയനാട് മാനന്തവാടിയിലാണ് സംഭവം.
വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ നവ കേരള സദസ്സ് വേദിയുടെ സമീപത്തേക്ക് എത്തിയ മന്ത്രിമാരുടെ ബസ്സാണ് ചളിയിൽ പുതഞ്ഞത്. പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് കയറുകെട്ടി വലിച്ചും ഉന്തിയും തള്ളിയും ഒരുതരത്തിൽ ബസ് മാറ്റി. മുഖ്യമന്ത്രിയും മന്ത്രിമാരും തിരിച്ച് പോയത് അവരവരുടെ വാഹനത്തിലാണ്.
മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിലായിരുന്നു സംഭവം. മന്ത്രിമാർ ബസിൽനിന്ന് പുറത്തിറങ്ങിയ ശേഷമാണ് ബസ് കുടുങ്ങിയത്. പിന്നാലെ പൊലീസുകാരും നാട്ടുകാരും ചേർന്ന് ബസ് കെട്ടിവലിച്ചും തള്ളിയും പുറകോട്ടു നീക്കുകയായിരുന്നു. കഴിഞ്ഞ രാത്രി പെയ്ത മഴയേത്തുടർന്നാണ് ഇവിടെ ചെളി നിറഞ്ഞത്. സംഭവത്തിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.