പത്തനംതിട്ട: റോബിൻ ബസ് വീണ്ടും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.
കോയമ്പത്തൂരിൽ നിന്നും മടങ്ങി വരും വഴിയായിരുന്നു പരിശോധന. തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് എംവിഡിയുടെ നടപടി. ബസ് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസ്സിനെ ഓടിച്ചിട്ട് പിടിക്കുന്നതിൽ നിന്ന് താത്‌കാലിക ആശ്വാസം വന്ന കോടതി വിധിയ്ക്ക് ശേഷമാണു പുതിയ സംഭവം.
തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്ന റോബിൻ ബസ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പെർമിറ്റ് ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തത്. ഈ പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്.
കഴിഞ്ഞ ദിവസവും കേരളത്തിലും തമിഴ്‌നാട്ടിലും മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാണിച്ച് 7,500 രൂപ പിഴയിട്ടു. പിഴ അടച്ച് ബസ് വീണ്ടും സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.