കൊച്ചി: നവകേരള സദസ്സിന് പണം അനുവദിക്കാന്‍ തദ്ദേശസ്ഥാപനങ്ങളോട് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഇറക്കിയ ഇത്തരവ് എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് യു.ഡി.എഫ് ഭരണസമിതികള്‍
സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന അഭിപ്രായം ശക്തമായിരിക്കെ അതിനെ നിയമപരമായി ചോദ്യം ചെയ്യുന്നതിലും യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടു.തനതു ഫണ്ടില്‍ നിന്നും പണമനുവദിച്ച് ഭരണസമിതികള്‍ക്കോ സെക്രട്ടറിക്കോ തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. പ്രദേശിക സര്‍ക്കാര്‍ കൂടിയായ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്ന ഉത്തരവാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം ഒന്നാം തിയതി ഇറങ്ങിയ ഉത്തരവിനെ രാഷ്ട്രീയമായി വിമര്‍ശിച്ച യു.ഡി.എഫ് നേതാക്കള്‍ അതിന്റെ നിയമസാധുത ഒരിക്കല്‍ പോലും ചോദ്യം ചെയ്തില്ല. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലും സെക്രട്ടറിമാര്‍ക്ക് പണമനുവദിക്കാനുള്ള പഴുത് ഉത്തരവിലുണ്ടായിരിക്കെ അക്കാര്യവും യു.ഡി.എഫ് ശ്രദ്ധിച്ചില്ല.
പറവൂരിലടക്കം യു.ഡി.എഫ് ഭരണസമിതികളെ നാണംകെടുത്തിയാണ് സെക്രട്ടറിമാര്‍ പണമനുവദിച്ചത്.നവകേരള സദസ്സ് ഏറ്റവും വലിയ രാഷ്ട്രീയ വിവാദമായി തുടരുമ്പോഴും ഗൃഹപാഠം നടത്താത്തത് കൊണ്ട് മാത്രം തദ്ദേശസ്ഥാപനങ്ങളില്‍ യു.ഡി.എഫ് തോറ്റു പോകുകയാണ്. സെക്രട്ടറിമാര്‍ പണമനുവദിക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് യു.ഡി.എഫ് ഭരണസമിതികള്‍.
യു.ഡി.എഫ് നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സര്‍വത്ര ആശയക്കുഴപ്പത്തിലായതിനു പുറമേ വലിയ രാഷ്ട്രീയ തിരിച്ചടിയും നേരിടേണ്ട ഗതികേടിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും നവകേരള സദസ്സിന് യഥേഷ്ടം പണമനുവദിക്കാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഇറക്കിയ ഉത്തരവാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.