ഗാസയിൽ ഇന്ന് രാവിലെ 7 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ വരും. ഖത്തറിന്റെ മധ്യസ്ഥത്തില്‍ അഞ്ചാഴ്ചനീണ്ട ചര്‍ച്ചയ്‌ക്കൊടുവിൽ ഗാസയില്‍ നാലുദിവസം വെടിനിര്‍ത്തൽ നടത്താമെന്ന് ഇസ്രയേലും ഹമാസും ബുധനാഴ്ച സമ്മതിച്ചിരുന്നു.
രാവിലെ ഏഴ് മണിമുതല്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ ബന്ദികളുടെ ആദ്യസംഘത്തെ ഹമാസ് മോചിപ്പിക്കും.
ഒപ്പം ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാനും അനുവദിക്കും. ഇതോടെ പ്രതിദിനം ദുരിതാശ്വാസ സഹായമെത്തിക്കുന്ന 200 ട്രക്കുകളും 4 ഇന്ധന ട്രക്കുകളും ഗാസയിലെത്തുമെന്നാണ് റിപ്പോർട്ട്.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ ആദ്യ സുപ്രധാന നയതന്ത്രവിജയമാണ് ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ കരാര്‍ എന്നത് ശ്രദ്ധേയം. സാഹചര്യമനുസരിച്ച് വെടിനിര്‍ത്തല്‍ ദിനങ്ങളുടെ എണ്ണം കൂടിയേക്കാമെന്നാണ് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെങ്കില്‍ മോചിപ്പിക്കുന്ന ഓരോ പത്തുപേര്‍ക്കും ആനുപാതികമായി വെടിനിര്‍ത്തല്‍ ഓരോദിവസം നീട്ടുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
ഒന്നരമാസത്തിലേറെയായി തുടരുന്ന ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലില്‍ തൽക്കാലം അവസാനിപ്പിച്ച് ഇന്ന് രാവിലെ 7 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ വരും. രാവിലെ ഏഴ് മണിമുതല്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ഖത്തറിന്റെ മധ്യസ്ഥത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നാല് ദിവസത്തെ വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകുന്നേരം നാലുമണിയോടെ ബന്ദികളുടെ ആദ്യസംഘത്തെ ഹമാസ് മോചിപ്പിക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. കഴിഞ്ഞ മാസം 7 ന് ഇസ്രയേലിൽ നിന്നും ഹമാസ് ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 13 പേരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിക്കുകയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇതിനു പകരം ഇസ്രയേലിലെ ജയിലിൽ കഴിയുന്ന പലസ്തീൻ തടവുകാരിൽ ചിലരെ വിട്ടയക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.