നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കിട്ടുന്ന ചുവന്ന ചീര പോഷകഗുണങ്ങൾകൊണ്ട് സമ്പന്നമാണ്. ഇവ പ്രമേഹ രോഗികളുടെ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.
ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ അഗിരണം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ചുവന്ന ചീര ഇരുമ്പിന്റെ കലവറയാണ്. ചുവന്ന രക്താണുക്കളുടെ നിർമാണത്തിനും ഹീമോഗ്ലോബിന്റെ പ്രവർത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്.
ചീരയുടെ ചുവന്ന നിറത്തിന് പിന്നിൽ
'ആന്തോസയാനിൻ' എന്ന ഘടകമാണ് ഇവയ്‌ക്ക് ചുവപ്പ് നിറം നൽകുന്നത്. പ്രമേഹ രോഗികളിൽ മാത്രമല്ല വിളർച്ച, ത്വക് രോഗങ്ങൾ, നേത്ര രോഗങ്ങൾ, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങൾ, മഞ്ഞപിത്തം ഇവയ്‌ക്കെല്ലാം ചുവന്ന ചീര കഴിക്കുന്നത് രോഗാവസ്ഥ കുറയ്ക്കാൻ സഹായിക്കും.
ചില രോഗങ്ങളിൽ ഔഷധങ്ങൾക്കൊപ്പം ചുവന്ന ചീര കറിയാക്കി കഴിക്കുന്നത് രോഗശമനം എളുപ്പമാക്കാറുണ്ട്. കുടലിലെ അൾസർ, സോറിയാസിസ് രോഗികൾ എന്നിവരിൽ ചുവന്ന ചീര നല്ല ഫലം തരും.
ആർത്തവരക്തനഷ്ടം മൂലമുള്ള ക്ഷീണം കുറയ്ക്കാൻ ചുവന്ന ചീര കറിയാക്കിയോ സമൂലം കഷായമാക്കിയോ കഴിക്കാം. തൊണ്ടയിലെ കുരുക്കൾ ശമിക്കാൻ ചുവപ്പൻ ചീരയിലകൾ ചേർത്ത് തിളപ്പിച്ചാറിയ വെള്ളം കവിൾക്കൊള്ളാം.
എങ്ങനെ പാകം ചെയ്യണം
ചീരയുടെ ഗുണങ്ങൾ പൂർണമായും ലഭിക്കാൻ പാചകത്തിലും പ്രത്യേക ശ്രദ്ധ വേണം. അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളിൽ ചീരയിലകൾക്ക് അവസാനം ചേർക്കുന്നതാണ് നല്ലത്. ചീര അടച്ചുവെച്ച് പാകം ചെയ്യുന്നത് പോഷകനഷ്ടം കുറയ്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.