ടെല്‍ അവീവ്: ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന പലസ്തീൻ തൊഴിലാളികള്‍ക്ക് പകരം ഇന്ത്യയില്‍ നിന്ന് ജോലിക്കാരെ എത്തിക്കാൻ ഇസ്രയേല്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്.
പലസ്തീൻ തൊഴിലാളികള്‍ പോയതോടെ ഇസ്രയേലിലെ പല മേഖലകളും പ്രതിസന്ധിലിയായെന്നും ഇന്ത്യയില്‍ നിന്ന് 100,000 തൊഴിലാളികളെ ഉടനടി നല്കാൻ ഇസ്രായേല്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെന്നും മാധ്യമപ്രവര്ത്തകന് ആദിത്യ രാജ് കൗളാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികള്‍ക്ക് നിര്‍മാണ, നഴ്സിംഗ് മേഖലകളില്‍ ജോലി ചെയ്യാൻ അനുമതി നല്കുന്ന കരാറില്‍ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു.
നിര്‍മാണ മേഖലയിലെ തൊഴിലാളി ക്ഷാമം നികത്താൻ ഇസ്രയേലി ബില്‍ഡേഴ്സ് അസോസിയേഷൻ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇസ്രയേല്‍-പലസ്തീൻ യുദ്ധത്തിന് പിന്നാലെ 90,000 പലസ്തീനികളുടെ ജോലി ചെയ്യാനുള്ള അനുമതിയാണ് ഇസ്രയേല്‍ റദ്ദാക്കിയത്.
തൊഴിലാളികളെ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഇസ്രയേല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് 50,000 മുതല്‍ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്നും ഇസ്രയേല്‍ ബില്‍ഡേഴ്സ് അസോസിയഷന് വൈസ് പ്രസിഡന്റ് ഹൈം ഫിഗ്ലിന്‍ പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് സംഘര്‍ഷം ആരംഭിച്ചപ്പോള്‍ 18000ലധികം ഇന്ത്യക്കാര്‍ ഇസ്രായേലില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍, സംഘര്‍ഷത്തെ തുടര്‍ന്ന് ആയിരത്തോളം പേര് തിരിച്ചെത്തി. ഓപ്പറേഷന് അജയിലൂടെയാണ് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. എന്നാല്‍ ഭൂരിപക്ഷവും ഇസ്രയേലില്‍ തുടര്‍ന്നു. ഇസ്രയേലിന്റെ ആവശ്യം ഇന്ത്യൻ സര്‍ക്കാര്‍ അംഗീകരിക്കുമോയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.