50 കോടി രൂപ വിലവരുന്ന സ്വര്‍ണ ടോയ്‌ലറ്റ് നാല് വര്‍ഷം മുൻപ് മോഷണം പോയി; നാല് പേര്‍ക്കെതിരെ കേസ്,

2019 ല്‍ യുകെയില്‍ ബ്ലെന്‍ഹൈം പാലസില്‍ നിന്ന് 18 കാരറ്റിന്റെ സ്വര്‍ണ്ണ ടോയ്‌ലറ്റ് മോഷണം പോയി. നീണ്ട നാല് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ പോലീസ് നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

അത് വെറുമൊരു യുറോപ്യന്‍ ടോയിലറ്റാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. മറിച്ച്‌ ഒരു ആര്‍ട്ട് ഇന്‍സ്റ്റാളേഷന്റെ ഭാഗമായിരുന്നു ആ ടോയിലെറ്റ്. പ്രശസ്ത ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റെലനാണ് 4.8 ദശലക്ഷം പൗണ്ട് (ഏകദേശം 50 കോടി രൂപയ്ക്ക് തുല്യം) വിലമതിക്കുന്ന 'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന ഈ ആഡംബര ക്ലോസറ്റ് സൃഷ്ടിച്ചത്. 

ബ്ലെന്‍ഹൈം പാലസ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിസ്റ്റണ്‍ ചര്‍ച്ചിലിന്റെ ബാല്യകാല വസതിയാണ്. ചരിത്രപരമായി പ്രാധാന്യമുള്ള കൊട്ടാരത്തിലാണ് ഈ കലാസൃഷ്ടി സൂക്ഷിച്ചിരിക്കുന്നത് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) 'അമേരിക്ക' എന്ന ഈ കലാസൃഷ്ടി മോഷ്ടിച്ചതിന് നാല് വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ അനുമതി നല്‍കി. നാല് മോഷ്ടാക്കളെയും ഈ മാസം 28 ന് ഓക്‌സ്‌ഫോര്‍ഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ ആഗസ്റ്റില്‍ കേസുമായി ബന്ധപ്പെട്ട് ആറ് പുരുഷന്മാരും 38 വയസുള്ള ഒരു സ്ത്രീയും അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. എന്നാല്‍ ഇവരെ പിന്നീട് വിട്ടയിക്കുകയായിരുന്നു.അതിന് പിന്നാലെയാണ് മറ്റ് നാലുപേരെ 

അറസ്റ്റ് ചെയ്തത്. ഇതിനോടകം ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ ക്ലോസറ്റ് എവിടെയാണെന്ന് ഇപോപഴും പോലീസിന് കണ്ടെത്താനായി കഴിഞ്ഞിട്ടില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.

2016 ല്‍ ഈ സ്വര്‍ണ്ണ ക്ലോസറ്റ് ന്യൂയോര്‍ക്കിലെ ഗുഗ്ഗന്‍ഹൈം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്ന് ദി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ സന്ദര്‍ശകര്‍ക്ക് സ്വര്‍ണ്ണ ക്ലോസറ്റ് ഉപയോഗിക്കാന്‍ അവസരം ലഭിച്ചിരുന്നു. 

ഡ്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് വൈറ്റ് ഹൗസിലെത്തിയപ്പോള്‍ സ്വര്‍ണ്ണ കര്‍ട്ടനുകള്‍ സ്ഥാപിച്ചിരുന്നു. ഈയവസരത്തില്‍ ഡ്രംപിന് ഉപയോഗിക്കാനായി മ്യൂസിയം, ഈ ആഡംബര ക്ലോസെറ്റ് വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

എന്നാല്‍, ഏറെ സുരക്ഷയില്‍ സൂക്ഷിച്ചിരുന്ന ഈ വിലയേറിയ കലാസൃഷ്ടി മോഷണം പോയപ്പോള്‍, താന്‍ അത്ഭുതപ്പെട്ടെന്ന് ബ്ലെന്‍ഹൈം പാലസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡൊമിനിക് ഹെയര്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !