കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതി അലൻ ഷുഹൈബിനെ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ എറണാകുളത്തെ ഫ്‌ലാറ്റിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം.
അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നിലവിൽ അദ്ദേഹം.ആത്മഹത്യാ ശ്രമമാണെന്നാണ് നിലവിൽ പോലീസ് നൽകുന്ന വിവരം. ഏകദേശം 30-ലധികം ഉറക്കഗുളിക അലൻ കഴിച്ചതായും പോലീസ് പറയുന്നു. എന്നാൽ, അവശനിലയിലായിരുന്നാൽ അലന്റെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് അലൻ സുഹൃത്തുക്കൾക്ക് കത്തയച്ചതായും വിവരമുണ്ട്.
ഈ സിസ്റ്റമാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് അലൻ കത്തിൽ സൂചിപ്പിച്ചിരുന്നു. കേസിന്റെ വിചാരണ നീണ്ടുപോയാല്‍ അത് പഠനത്തെ ബാധിക്കുമെന്ന ആശങ്ക അലന് ഉണ്ടായിരുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി.
പന്തീരാങ്കാവ് യു.എ.പി.എ കേസിൽ നിലവിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിയാണ് അലൻ ഷുഹെെബ്. കോഴിക്കോട് സ്വദേശിയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.