ആലപ്പുഴ :പത്താം ക്ലാസ് വിദ്യാർത്ഥിയെ വേമ്പനാട്ടുകായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടവെച്ചൂര്‍ പുത്തൻതറയില്‍ പി എസ് ഷിജുവിന്റെ മകൻ ഷിനു(16) വാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ചേര്‍ത്തല മാക്കേക്കടവ് ജെട്ടിക്ക് സമീപം കായലോരത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.കഴിഞ്ഞ ഒന്നിനാണ് ഷിനുവിനെ കാണാതായത്. ഒരുമാസം മുൻപ് വീടുവിട്ടുപോയ ഷിനുവിനെ കാസര്‍കോട്ടുനിന്ന് പോലീസ് കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ചിരുന്നു.
കായലില്‍ ചാടി ജീവനൊടുക്കിയതായാണ് പോലീസ് നിഗമനം. കുമരകം എസ്കെഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. അമ്മ: രജനി. സഹോദരി: പാറുക്കുട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.