ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ചെറിയ ചില ഭക്ഷണങ്ങള്‍ മതിയാകും. എല്ലാ വീടുകളിലും കാണുന്ന ഒരു ഭക്ഷ്യവസ്തുവാണ് കല്‍ക്കണ്ടം.
പഞ്ചസാരയുടെ അസംസ്കൃത രൂപമായ കല്ക്കണ്ടത്തില് പഞ്ചസാരയുടെ അളവ് കുറവാണ്. പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒന്നാണിത്. നിരവധി പോഷകഘടകങ്ങള്‍ നിറഞ്ഞാതായതിനാല് ഇത് ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു.
കല്ക്കണ്ടത്തില് അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി 12 ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
മിശ്രി, റോക്ക് ഷുഗര്‍ എന്നൊക്കെ കല്‍ക്കണ്ടം അറിയപ്പെടുന്നുണ്ട്. കല്‍ക്കണ്ടത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വായിലെ ദുര്‍ഗന്ധമകറ്റാൻ പെരുംജീരകവും കല്‍ക്കണ്ടവും ചേര്‍ത്തു കഴിച്ചാല്‍ മതി.
ക്ഷീണമകറ്റാനും ബുദ്ധിക്കുണര്‍വേകാനും കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിക്കാം.
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നൂറു ഗ്രാം ബദാമും കല്‍ക്കണ്ടവും ജീരകവും മിക്സിയില്‍ പൊടിച്ചു ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുൻപു കഴിക്കാം. തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം.
ജലദോഷവും ചുമയുമകറ്റാൻ കല്‍ക്കണ്ടം കഴിക്കാം. ഗ്രീൻ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്തു കുടിച്ചാല്‍ ജലദോഷം മാറും. രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇതു സഹായിക്കും.
ബദാമും കുരുമുളകും കല്‍ക്കണ്ടവും തുല്യ അളവില്‍ എടുത്തു പൊടിച്ചു കഴിച്ചാലും ജലദോഷം മാറും. ദിവസവും രണ്ടു സ്പൂണ്‍ വീതം ഈ മിശ്രിതം കഴിക്കാം.
ലൈംഗിക ബലക്കുറവു പരിഹരിക്കാൻ ബദാമും കല്‍ക്കണ്ടവും കുങ്കുമപ്പൂവും പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ മതി.
തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാക്കാൻ കുരുമുളകും കല്‍ക്കണ്ടവും പൊടിച്ചു നെയ്യില്‍ ചാലിച്ചു കഴിക്കാം. രാത്രിയില്‍ കിടക്കുന്നതിനു മുൻപു കഴിക്കുന്നതാണ് ഉത്തമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.