കൊയിലാണ്ടി: സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചത് വഴി അപകടമരണ നിരക്ക് കുറഞ്ഞതായി മന്ത്രി ആന്റണി രാജു. ഏഴു വര്‍ഷ ഭരണ കാലയളവിലായി 9796.29 കോടി രൂപ സര്‍ക്കാര്‍ കെഎസ്അര്ടിസിക്കു നല്കി.
കോവിഡ് മഹാമാരി, നിപ, പ്രളയം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളില്‍ ജനങ്ങളെ ചേര്‍ത്ത് പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാറിനു കഴിഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലൂടെ 7633 കോടി രൂപയാണ് ജനങ്ങളുടെ കൈകളിലേക്ക് ലഭ്യമാക്കിയത്. മഴയിലും വെയിലത്തും നിര്‍ത്താതെ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ഒരു മാസത്തിനകം ലഭ്യമാക്കാന്‍ സര്‍ക്കാരിനു സാധിച്ചു.
എല്ലാ താലൂക്കുകളിലും കരുതലും കൈത്താങ്ങും ഉണ്ടായി. അദാലാത്തുകള്‍ വഴി ജനങ്ങളില്‍ നിന്നു സ്വീകരിച്ച 76,651 അപേക്ഷകളില്‍ 69,413 അപേക്ഷകളില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ തീര്‍പ്പുകല്‍പ്പിച്ചു.
മലയോര മേഖലയുടെ പ്രശ്നം മനസിലാക്കാന്‍ 43 മണ്ഡലങ്ങളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വനസദസും തീരദേശ മേഖലയുടെ പ്രശ്നം മനസിലാക്കാന്‍ 47 മണ്ഡലങ്ങളില്‍ തീരദേശ സദസും സംഘടിപ്പിച്ചു.
ഇതിനു ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മേഖലാതല അവലോകന യോഗങ്ങള്‍ ചേരുക വഴി ജനക്ഷേമ പ്രശ്നങ്ങളില്‍ സര്‍ക്കാരിന്റെ നേരിട്ട് ഇടപെടല്‍ സാധ്യമാക്കിയതായും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.