കൊച്ചി: ഊണിലും ഉറക്കിലും കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ ജീവനറ്റ് മുമ്പിൽ കിടക്കുന്നത് കണ്ടുനിൽക്കാനാകാതെ വിങ്ങിപ്പൊട്ടുകയാണ് കുസാറ്റ് കാംപസിലെ വിദ്യാർഥികൾ.
പോസ്റ്റ്മോർട്ടത്തിനു ശേഷം സാറാ തോമസ്, അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി കുസാറ്റ് കാംപസിൽ എത്തിച്ചപ്പോഴായിരുന്നു വൈകാരികമായ രംഗങ്ങൾ.
മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും വേദനയിൽ ഉഴലുമ്പോൾ എന്ത് പറഞ്ഞാണ് അവരെ സമാധാനിപ്പിക്കുമെന്നറിയാതെ നിസ്സഹായതോടെ നോക്കിനിൽക്കാനേ കൂടിനിന്നവർക്കായുള്ളൂ.സന്തോഷത്തോടെ പര്യവസാനിക്കേണ്ട ഒരുദിനം ദുരന്തത്തിൽ ചെന്നവസാനിച്ചതിന്റെ ഞെട്ടലിൽ നിന്ന് ഇനിയും കുസാറ്റിലെ വിദ്യാർഥികൾക്ക് തിരിച്ചുകയറാനായിട്ടില്ല. അവസാനമായി തങ്ങളുടെ കൂട്ടുകാരെ ഒരു നോക്കുകാണാൻ വിദ്യാർഥികൾ തടിച്ചുകൂടി, കണ്ണീരോടെ വിടപറഞ്ഞു.
മരിച്ച ആൻ റുഫ്തയുടെ മാതാവ് ഇറ്റലിയിലാണ്. ഇവർ നാട്ടിൽ എത്തിയ ശേഷമായിരിക്കും ആൻ റുഫ്തയുടെ സംസ്കാരം നടക്കുക. ചെറുപ്പം തൊട്ട് ചവിട്ടുനാടകസംഘത്തിലെ അഭിനേതാവായിരുന്ന ആൻ റുഫ്ത തങ്ങളുടെ ഒക്കെ മാലാഖയായിരുന്നു എന്ന് ചവിട്ടുനാടക സംഘത്തിലെ അംഗങ്ങൾ പറയുന്നു.
'സംഭവം നടക്കുന്നതിന്റെ അന്ന് അവൾ വിളിച്ചിരുന്നു. പരിപാടി നടക്കുന്നുണ്ട്. അതിലേക്ക് പോകുന്നു എന്നൊക്കെ പറഞ്ഞതാണ്....' - കണ്ഠം ഇടറിക്കൊണ്ട് ആൻ റുഫ്തയുടെ ബന്ധു പറഞ്ഞുനിർത്തി.
'ചവിട്ടുനാടകസമിതിയിൽ കുട്ടിക്കാലം മുതലേ ആൻ റുഫ്ത ഉണ്ടായിരുന്നു. മാലാഖയായിട്ടായിരുന്നു അവൾ ആദ്യം വന്നത്.
ഞങ്ങളുടെ സമിതിയിലെ രാജകുമാരിയായിരുന്നു അവൾ. അപ്പനെഴുതിയ നാടകത്തിൽ കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി അവൾ അഭിനയിച്ചത്. 'വിശുദ്ധ വാലന്റൈൻ' എന്ന നാടകമായിരുന്നു അത്', മരിച്ച ആൻ റുഫ്തയുടെ ചവിട്ടുനാടക സമിതിയിലെ അംഗം പറയുന്നു.
മകളുടെ ഓരോ വിജയത്തിലും, സന്തോഷത്തിലും സങ്കടത്തിലും കൂടെനിന്ന സാറാ തോമസിന്റെ മാതാപിതാക്കൾ, ജീവനറ്റ് മുമ്പിൽ കിടക്കുന്ന മകളെ നോക്കി നിശ്ചലമായിരിക്കുമ്പോൾ എന്തുപറഞ്ഞ് സമാശ്വസിപ്പിക്കണമെന്നറിയാതെ ഉഴലുന്ന സുഹൃത്തുക്കൾ. 'ലീവിന് വരുമ്പോൾ കാണാം എന്ന് പറഞ്ഞ് പോയതാ. മിടുക്കികൊച്ചായിരുന്നു,
മകളുടെ ബെസ്റ്റ് ഫ്രണ്ട്. എന്ത് പറയണമെന്നറിയില്ല. ഞാൻ മരിച്ചാൽ മതിയായിരുന്നു, അവൾ മരിക്കണ്ടായിരുന്നു...'- കുസാറ്റ് കാംപസിൽ ഗാനസന്ധ്യക്കിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ച സാറാ തോമസിന്റെ അടുത്ത സുഹൃത്തിന്റെ അമ്മ കണ്ണീരോടെ പറഞ്ഞു.
കൂടെ ചേർന്ന് സൗഹൃദം പങ്കിടാനാകാതെ, തോളിൽ കൈയിട്ട് തമാശകൾ പറഞ്ഞ് ചിരിക്കാനാകാതെ കാംപസിന്‍ കൂട്ടുകാരുടെ കണ്ണീരുകൾക്കിടയിൽ ചലനമറ്റ് അവർ മൂവരും യാത്ര പറഞ്ഞു. ഒരുപാട് ഓർമ്മകൾ സമ്മാനിച്ച കാംപസിന്റെ മുറ്റത്ത് നിന്ന്, തീരാനോവായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.