കോഴിക്കോട്: മുൻ മന്ത്രി കെ.ടി ജലീലിനെ തീവ്രവാദിയെന്ന് വിശേഷണം നൽകി 'ദീപിക' പത്രം. 'അബ്ദുറഹ്മാനേ, അൽപം റഹീം...' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ജലീലിനെതിരെ വിമർശനമുള്ളത്.
നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മുൻ പ്രവർത്തകൻ ന്യൂനപക്ഷ മന്ത്രിയായിരിക്കെ ക്രൈസ്തവരോട് ചെയ്തത് അനീതിയും വിവേചനവുമായിരുന്നുവെന്ന് ലേഖനത്തിൽ പറയുന്നു. ന്യൂനപക്ഷ ക്ഷേമത്തിന്റെ പേരിൽ മുസ്‌ലിം പ്രീണനമാണ് നടക്കുന്നതെന്നും സംസ്ഥാന സർക്കാർ ക്രൈസ്തവരെ അവഗണിക്കുകയാണെന്നും ലേഖനം പറയുന്നു.ക്രൈസ്തവ സഭകളുടെ ആവശ്യപ്രകാരം രണ്ടാം പിണറായി മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരു സമുദായം തന്നെ കൈകാര്യ ചെയ്യുന്നത് ശരിയല്ലെന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും സ്വീകരിച്ചിരുന്നത്.
എന്നാൽ കോടിയേരിയുടെ മരണത്തിന് പിന്നാലെ സർക്കാർ മതേതര നിലപാട് തിരുത്തി മറ്റൊരു മന്ത്രിക്ക് വകുപ്പിന്റെ ചുമതല കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.