തിരുവനന്തപുരം: വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷി പറയാനും വിളിപ്പിക്കുന്നതിനും നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം.,
എതെങ്കിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്താനുണ്ടെങ്കില്‍ ബന്ധപ്പെട്ട വ്യക്തിക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കണം. എന്നാല്‍ അയാള്‍ അത് പാലിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യത്തില്‍ കോടതി ഉത്തരവനുസരിച്ച് അറസ്റ്റ് ചെയ്യാം.
സ്ത്രീകളെയും കുട്ടികളെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്, താമസ്ഥലത്തെത്തി മാത്രമെ ചോദ്യം ചെയ്യാനോ, വിവരങ്ങള്‍ ശേഖരിക്കാനോ പാടുള്ളു.
ഇതിന് വനിതാ പോലീസിന്റെയും സ്ത്രീയുടെ മറ്റ് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യവും വേണം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ നിശ്ചിത മാതൃകയില്‍ നോട്ടീസ് നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
കുട്ടികളെയും 65 വയസില്‍ മുകളിലുള്ളവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരക്കാരുടെ താമസ സ്ഥലത്തെത്തി വിവരങ്ങള്‍ ആരായാമെന്നും പോലീസിന്റെ പുതുക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.