മുംബൈ: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്ത യുവാവിനെതിരെ പീഡന പരാതിയുമായി യുവതി.
യുവതിയുടെ ആരോപണം കണക്കിലെടുത്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2) വകുപ്പ് പ്രകാരം ഒരു സ്ത്രീയെ പല തവണ ബലാത്സംഗം ചെയ്തുവെന്നുള്ള കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2020 ഡിസംബര്‍ മാസം മുതല്‍ 2023 മാര്‍ച്ച് വരെയുള്ള രണ്ട് വര്‍ഷത്തിലധികം കാലയളവില്‍ പല തവണയായി തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ യുവതി ആരോപിക്കുന്നു. നവി മുംബൈയിലെയും മുംബൈയിലെയും സിംഗപ്പൂരിലെയും ഹോട്ടലുകളിലും ലോഡ്ജുകളിലും വെച്ചായിരുന്നു ബലാത്സംഗങ്ങള്‍ നടന്നതാണ് യുവതി ആരോപിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആരെയും ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ സിംഗപ്പൂരിലാണ് താമസിപ്പിക്കുന്നതെന്നും യുവതി പരാതിയില്‍ അറിയിച്ചിട്ടുണ്ട്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.