അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി യുടെ ജയിക്കാൻ സാധ്യതയുള്ള ഏക സ്ഥാനാര്‍ഥിയാണ് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ സുരേഷ് ഗോപിയെന്നു സംവിധായകൻ രാമസിംഹൻ അബൂബക്കര്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
കുറിപ്പ് പൂര്‍ണ്ണ രൂപം,
അടുത്ത ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടാപ്പെടുന്ന സ്ഥാനാര്‍ഥി ആരായിരിക്കും?സംശയിക്കേണ്ട സുരേഷ് ഗോപി തന്നെ. ബിജെപി യുടെ ജയിക്കാൻ സാധ്യതയുള്ള ഏക സ്ഥാനാര്‍ഥി.. കേരളത്തില്‍ ബിജെപി ക്ക് ഒരു ജയമോ? അതനുവദിച്ചു കൊടുക്കാൻ ആര്‍ക്ക് കഴിയും? കൂട്ടത്തിലുള്ളവര്‍ക്ക് പോലും കഴിഞ്ഞെന്ന് വരില്ല, അതാണ് രാഷ്ട്രീയം..
ഈ വേട്ടയാടപ്പെടല്‍ ഉണ്ടാവുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഈയുള്ളവൻ സുരേഷ് ഗോപി മത്സരിക്കരുതെന്ന് പറഞ്ഞത്, അതുകേട്ടതും സുരേഷ് ഗോപി ജയിക്കരുത് എന്ന വിശ്വാസക്കാരൻ എന്നേ കോയയാക്കി സ്വയം മതം മാറ്റിയതോര്‍മ്മയുണ്ടല്ലോ!
സത്യത്തില്‍ സുരേഷ് ഗോപി ജയിക്കേണ്ടത് തൃശ്ശൂര്‍കാരുടെ ആവശ്യമാണ്, അദ്ദേഹം ജയിച്ചാല്‍ കേന്ദ്ര മന്ത്രിസഭയില്‍ സഹനല്ലാത്ത ഒരു മന്ത്രിയായി മാറുമെന്നകാര്യത്തില്‍ ഒരു സംശയം വേണ്ട..
അങ്ങിനെ വന്നാല്‍ അത് തൃശ്ശൂരിന് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട..അങ്ങിനെ വരാതിരിക്കാൻ, സുരേഷ് ഗോപി ജയിക്കാതിരിക്കാൻ എന്തൊക്കെ കുതന്ത്രങ്ങള്‍ ഒരുക്കാമോ അതൊക്കെ സകലരും ഒരുക്കും..
ആദ്യ വെടി പൊട്ടിച്ചത് മീഡിയ മുക്കാലാണ്. അതിന് കൂട്ട് ചൂട്ടു പിടിച്ചത് ഇടതു പക്ഷവും.പക്ഷെ അത് അടപടലം തകര്‍ന്ന് തരിപ്പണമായി. ഒരാഴ്ചകൊണ്ട് ഇടതന്മാരുടെ പൊടിപിടിച്ചു കിടന്ന സകല പിടുത്തങ്ങളും സോഷ്യല്‍ മീഡിയയില്‍ ആറാടി, അടികൊണ്ട വിഷപ്പാമ്പുകള്‍ അടങ്ങിയിരിക്കുമോ? സഭയെക്കൊണ്ട് ഒരു കുത്ത്…. അത് സഭാ വിശ്വാസികള്‍ തന്നെ പൊളിച്ചു..
ഇനി തോല്‍പ്പിക്കാനുള്ള വഴിയില്‍ പ്രധാനം ഒന്നുകില്‍ ഇടതു വലതനു മറിക്കുക വലതൻ ഇടതന് മറിക്കുക അതിനോടൊപ്പം സുരേഷ് ഗോപിയുടെ പാര്‍ട്ടിയിലെ തന്നെ കുറച്ചു പേരെ മറിക്കുക.. സംശയിക്കേണ്ടേ ഇതൊക്കെ സംഭവിക്കും.. കാരണം സുരേഷ്‌ഗോപിയേ ഭയപ്പെടണം.. അയാള്‍ മന്ത്രിയായാല്‍ ഒരു അഴിമതി വ്യപാരിക്കും ഗുണമുണ്ടാവില്ല…വ്യാപാരികള്‍ക്ക് ഇലക്ഷനില്‍ എന്ത് കാര്യം എന്ന് സാമാന്യ ജനങ്ങള്‍ക്ക് സംശയമുണ്ടാവും എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് സംശയം ഉണ്ടാവില്ല..
അടുത്ത തവണയും കേന്ദ്രത്തില്‍ മോദി തന്നെയെന്ന് രാഹുല്‍ ഗാന്ധിക്ക് പോലും സംശയം കാണില്ല, അപ്പോള്‍ കേന്ദ്രത്തില്‍ കേരളത്തില്‍ നിന്നൊരു മന്ത്രി എന്നത് വ്യവസായികള്‍ക്കൊപ്പം പിണറായിക്ക് പോലും ആവശ്യമാണ്.. പക്ഷേ അത് സുരേഷ് ഗോപി ആവരുത്… അതിനുള്ള രഹസ്യ നീക്കം നടക്കുന്നതായി ഒരു കരക്കമ്പി കിട്ടിയതായി അറിയിക്കട്ടെ!
സുരേഷ് ഗോപിക്ക് പകരം മറ്റൊരാളെ ഞങ്ങള്‍ ജയിപ്പിച്ചു തരാം…തൃശൂര്‍ സുരേഷ് ഗോപി എടുക്കേണ്ട..കളി കാണാൻ പോകുന്നതേ ഉള്ളു..സുരേഷ്‌ഗോപിക്കെതിരെ
മുക്കാലില്‍ നിന്ന് തുടങ്ങിയ മാധ്യമ വധം ഇനി ശക്തമാവും.ജാതി പൊന്തി വരും,
സുരേഷ് ഗോപി രക്ഷാ ചരടുകള്‍ ഒരുപാട് കെട്ടേണ്ടി വരും.. പരിപൂര്‍ണ്ണ സംഘിപ്പട്ടം സുരേഷ് ഗോപിക്ക് ചാര്‍ത്തപ്പെടുന്നതിന്റെ ഭവിഷത്ത് അദ്ദേഹം തിരിച്ചറിയണം. അദ്ദേഹത്തെ ജയിപ്പിക്കാനുള്ള നീക്കമല്ല മറിച്ചു തോല്‍പ്പിക്കാനുള്ള നീക്കമാണെന്ന് തന്നെ കരുതണം..
രാഷ്ട്രീയത്തിനുപരിയാണ് അദ്ദേഹത്തിന്റെ റീച്ച് അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെയുള്ള നീക്കങ്ങള്‍ക്ക് പൊതു പിന്തുണ കിട്ടുന്നത്, അത് കൊണ്ടു തന്നെ അത് നിലനിറുത്തിയാലേ വിജയ സാധ്യത ഉള്ളൂ.. ബിജെപി വോട്ട് അദ്ദേഹത്തെ വിജയിപ്പിക്കാൻ തോതില്‍ തൃശ്ശൂരില്‍ ഉണ്ടെന്ന് ഏഴാം ക്ലാസ്സുകാരൻ പോലും വിശ്വസിക്കില്ല..
ഉള്ളത് പറയുമ്പോള്‍ കോയാ വിളി കൂടുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് കുറിക്കുന്നത്..
അദ്ദേഹത്തെ ജയിപ്പിക്കേണ്ടത് രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കുന്ന സമൂഹത്തിന്റെ ബാധ്യതയാണ് ഒന്നുകൂടി വിസ്തരിച്ചു പറഞ്ഞാല്‍ രാഷ്ട്രീയമില്ലാത്തവരുടെയും, കോണ്‍ഗ്രസ്സിലെയും സിപിഎം ലെയും നല്ലമനസുകളുടെയും വോട്ട് അദ്ദേഹത്തിന് ലഭിക്കണം.അത് ലഭിക്കാതിരിക്കാൻ സംഘിപ്പട്ടം കൂടുതല്‍ കൂടുതല്‍ ഉയര്‍ത്തപ്പെടുമെന്ന് സംശയം വേണ്ട.. അത് തന്നെയാണ് ഉദ്ദേശവും..
തൃശൂര്‍കാര്‍ നിശ്ചയിക്കണം അവര്‍ ജയിക്കണമോ അതോ കേവല രാഷ്ട്രീയം ജയിക്കണമോ എന്നത്.. ഏതായാലും സുരേഷ്ഗോപിക്ക് ഇനി യുദ്ധത്തിന്റെ നാളുകളാണ്..കൂടെയുള്ള, എതിരുള്ള ശിഖണ്ഡികളും,മേനക രംഭ തിലോത്തമമാരാകുന്ന മാധ്യമസുന്ദരിമാരും നിറഞ്ഞാടും..
നമുക്ക് കണ്ടങ്ങിരിക്കാം..2024 ല്‍ പൂരം നടക്കുക തൃശ്ശൂരില്‍ തന്നെയാവും..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.