ബംഗളൂരു: ഇന്ത്യ തദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധ വിമാനത്തില്‍ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബംഗളൂരുവിലെ വ്യോമസേന വിമാനത്താവളത്തില്‍ നിന്നും ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രി തേജസില്‍ യാത്ര ചെയ്തത്. യാത്രയുടെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ചു.
യാത്രാനുഭവം പങ്കുവയ്ക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണെന്നും പ്രതിരോധ നിര്‍മ്മാണ രംഗത്തെ രാജ്യത്തിന്റെ കഴിവിലുള്ള തന്റെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു സംഭവമെന്നും പ്രധാനമന്ത്രി കുറിപ്പില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പര്യാപ്തതയില്‍ അഭിമാനം പകരുന്നതായിരുന്നു യാത്രയെന്നും അദേഹം എക്സില്‍ കുറിച്ചു.
A flight to remember! Tejas is India’s pride, a manifestation of the strength and skills of 140 crore Indians. pic.twitter.com/n8hZk6fGKc
— Narendra Modi (@narendramodi) November 25, 2023
ഓസ്ട്രേലിയ, അര്‍ജന്റീന, ശ്രീലങ്ക, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളും തേജസ് വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സാണ് തേജസ് നിര്‍മിക്കുന്നത്. 2001 മുതല്‍ ഇതുവരെ 50 ല്‍ അധികം തേജസ് യുദ്ധവിമാനങ്ങള്‍ എച്ച്എഎല്‍ വ്യോമസേനയ്ക്കായി നിര്‍മിച്ചു നല്കി. 97 പുതിയ തേജസ് വിമാനങ്ങള്‍ നിര്‍മിച്ചു നല്കാന് വ്യോമസേന എച്ച്എഎല്ലിനോട് സെപ്റ്റംബറില്‍ നിര്‍ദേശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.