കൊച്ചി: യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.
സഭാ ആസ്ഥാനമായ എറണാകുളം പുത്തൻകുരിശ് പാത്രിക സെന്ററിൽ എത്തിയാണ് ബാവയെ കണ്ടത്. യാക്കോബായ മെത്രാപൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യോക്കോസ് മാർ തെയോഫിലോസ് എന്നിവരും ബാവയ്ക്കൊപ്പം ഉണ്ടായിരുന്നു.
തോമസ് പ്രഥമൻ ബാവയുമായുള്ള ദീർഘനാളത്തെ സൗഹൃദം പുതുക്കാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. സഭ തർക്കത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സുരേഷ് ഗോപി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.