തുരങ്കം തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പതിനാലാം ദിവസവും വൈകുന്നു; കൂടുതൽ സമയമെടുക്കുമെന്ന് വിദഗ്ധർ

ഉത്തരകാശി:  തുരങ്കം തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പതിനാലാം ദിവസവും വൈകുന്നു. ഓഗർ മെഷീൻ തകരാറിലായതിനാലും ബ്ലേഡ് കുഴലിനുള്ളിൽ കുടുങ്ങിയതിനാലും രക്ഷാപ്രവർത്തനത്തിന് കൂടുതൽ സമയമെടുക്കുമെന്ന് വിദഗ്ധർ പറഞ്ഞു. 

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴെല്ലാം ഓ​ഗർ മെഷീന് തുടർച്ചയായി തകരാർ സംഭവിച്ചിരുന്നു. മെറ്റൽ റോഡിലെ തടസങ്ങളും യന്ത്രം അവശിഷ്ടങ്ങൾക്കിടയിൽ തുളച്ചുകയറുന്നതുമാണ് മെഷീൻ പ്രവർത്തനത്തിന് തടസം നിന്നത്. രക്ഷാപ്രവർത്തകർ ഒരു സമ്മർദ്ദത്തിനും വിധേയരാകരുതെന്നും ക്ഷമയാണ് ഇപ്പോൾ ആവശ്യമുള്ളതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള ഉദ്യോ​ഗസ്ഥൻ പ്രതികരിച്ചു. 

ഓരോ തവണ പ്രവർത്തനം നിർത്തുമ്പോൾ ഓ​ഗർ മെഷീൻ പുറത്തെടുക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. നിലവിൽ രക്ഷാപ്രവർത്തകർ യന്ത്രം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. നാളെയോടെ ഇത് പുറത്തെത്തിക്കാൻ കഴിഞ്ഞാൽ, ശേഷം മാനുവൽ ഡ്രില്ലിംഗും വെർട്ടിക്കൽ ഡ്രില്ലിംഗും ആരംഭിക്കും.യന്ത്രത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണെങ്കിലും ഫുഡ് പൈപ്പും ഓഗർ ഡ്രില്ലിംഗ് വഴി സ്ഥാപിച്ച കമ്മ്യൂണിക്കേഷൻ ചാനലുകളും ശരിയായി പ്രവർത്തിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !