സീറ്റൺ : ഇന്നലെ 22 നവംബർ രാവിലെ യുകെയിലെ എക്സിറ്ററിന് അടുത്ത് സീറ്റണില്‍ ആണ് സംഭവം. എക്സിറ്ററിന് അടുത്ത് സീറ്റണില്‍ ചിങ്ങവനം സ്വദേശിയായ ശ്രീ റ്റോണി സ്കറിയയാണ് (39 വയസ്സ്) മരണമടഞ്ഞത്. ഭാര്യ ജോലിക്ക് പോയപ്പോള്‍ കുട്ടികള്‍ നാട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതോടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. പാഞ്ഞെത്തിയ പാരാമെഡിക്സ് സംഘം നടത്തിയ ശ്രമത്തിലും ജീവന് രക്ഷിക്കാനായില്ല. ശ്രീ റ്റോണി സ്കറിയ ചില ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് നാട്ടിൽ ഒറ്റയ്ക്ക് ആയി പോയ കുട്ടികളുമായി യുകെ യിൽ എത്തിയത്.
ചെറു പ്രായത്തില്‍ ഉള്ള കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം നിമിഷ വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് അറിയാനായതും. കുട്ടികള്‍ നാട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ചപ്പോളാണ് ബന്ധുക്കള്‍ ശ്രീ റ്റോണി സ്കറിയയുടെ മരണ വിവരം അറിഞ്ഞത് എന്നാണ് പ്രാഥമിക വിവരം. ഭാര്യ ശ്രീമതി ജിയ കെയര്‍ ഹോമില്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. എന്നാല്‍ ജിയ യു കെ യില്‍ എത്തിയിട്ട് ആറു മാസത്തില്‍ അധികം ആയെന്നും പ്രദേശവാസികള്‍ പറയുന്നു.
ശ്രീ റ്റോണി സ്കറിയയുടെ സഹോദരിമാരും സഹോദരനും ഒക്കെ യു കെ യില്‍ തന്നെയാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരൊക്കെ ഇപ്പോള്‍ സീറ്റണില്‍ എത്തിയിട്ടുണ്ട്. പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ പാരാ മെഡിക്കല്‍ റ്റീമിനും കാര്യമായി ഒന്നും ചെയ്യാനായില്ല. മൃതദേഹം എക്സിറ്റര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സഹോദരിമാര്‍ അടക്കം ഉള്ള ബന്ധുക്കളെ മൃതദേഹം കാണിച്ചു തിരിച്ചറിയല്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ക്നാനായ യാക്കോബായ സമുദായത്തില്‍ പെട്ടവരാണ് ശ്രീ റ്റോണി സ്കറിയയും കുടുംബവും. ശ്രീ റ്റോണി സ്കറിയ താമസിച്ചിരുന്ന വീട്ടില്‍ മറ്റൊരു യുവാവും സഹ താമസക്കാരന് ആയി ഉണ്ടായിരുന്നെങ്കിലും മരണ സമയത്ത് ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് സൂചന.
തികച്ചും ആകസ്മികമായ മരണ വിവരം ഞെട്ടലോടെയാണ് എക്സിറ്റര്‍ മലയാളികളെ തേടി എത്തിയിരിക്കുന്നത്. ശ്രീ റ്റോണി സ്കറിയ യു കെ യില്‍ എത്തിയിട്ട് അധിക നാള് ആയില്ലെങ്കിലും സൗമ്യ സ്വഭാവക്കാരന്‍ എന്ന നിലയില്‍ വേഗത്തില്‍ പ്രദേശത്തുള്ള ഒട്ടേറെ മലയാളികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. വിദേശത്തും സ്വദേശത്തും കഠിന പരിശ്രമിയും കുടുംബ സ്നേഹിയുമായ യുവാവ് എന്ന നിലയിലാണ് പ്രദേശത്തുള്ളവര്‍ ശ്രീ റ്റോണി സ്കറിയ കണ്ടിരുന്നത്. നാട്ടുകാരും പരിചയക്കാരുമായ ഏറെപ്പേര്‍ യു കെ യില്‍ ഉള്ളതും ശ്രീ റ്റോണി സ്കറിയയെ വേഗത്തില്‍ പരിചയപ്പെടാന്‍ പലര്‍ക്കും കാരണവുമായിരുന്നു.
സംസ്കാര ശുശ്രുഷകൾ പിന്നീട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.