ദുബായ്: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ട് ദിവസം ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 2,3 (ശനി, ഞായര്‍) തീയതികളാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചടങ്ങ് ദുബായിലെ എക്സ്പോ സിറ്റിയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
1971-ലെ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഏകീകരണം ആഘോഷിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനമായി ആചരിക്കുന്നത്. അന്നേ ദിവസം യു.എ.ഇ എന്ന രാജ്യത്തിന് 52 വയസ് തികയും. ഈ ദിവസം യുഎഇ യൂണിയന് ദിനം എന്നും അറിയപ്പെടുന്നു,നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സ് എക്സ്പോ സിറ്റിയില്‍ നടക്കുന്നുണ്ട്. ഡിസംബര്‍ രണ്ടിന് യു.എ.ഇ ദേശീയ ദിന ചടങ്ങും ഇവിടെ ആഘോഷിക്കും. ഔദ്യോഗിക ചടങ്ങ് എല്ലാ പ്രാദേശിക ടിവി ചാനലുകളിലും ഔദ്യോഗിക വെബ്സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.