കാട്ടാക്കട: കാട്ടാക്കട ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണിയായ യുവതിയെ അവസാന നിമിഷം റഫര്‍ ചെയ്തു; തിരുവനന്തപുരം എസ്.എ.ടി.ആശുപത്രിയിലെത്തിയപ്പോഴേക്കും ഗര്‍ഭസ്ഥശിശു മരിച്ചു.
കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം വീട്ടില്‍ സെയ്യദ് അലിയുടെ ഭാര്യ ഫാത്തിമ മിന്നത്തിന്റെ (25) ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ഗര്‍ഭിണിയായിരുന്ന ഫാത്തിമ ഈ മാസം 12 മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 14ന് അഡ്മിറ്റ് ചെയ്ത് സ്കാൻ ചെയ്തു. മൂന്ന് ദിവസം ആശുപത്രി വാസം കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു.
തുടര്‍ന്ന് അസ്വസ്ഥതകള്‍ ഉണ്ടായതോടെ ഞായറാഴ്ച പുലര്‍ച്ച ഒന്നോടെ വീണ്ടും സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നു. തുടര്‍ന്ന് അഞ്ചരയോടെ എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.
മറ്റു പ്രശ്നങ്ങളില്ലെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്. എസ്.എ.ടി ആശുപത്രിയിലെ പരിശോധനയില്‍ മണിക്കൂറുകള്‍ക്കു മുൻപ് കുഞ്ഞ് മരിച്ചതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
കാട്ടാക്കടയിലെ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നാരോപിച്ച് ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയിലെത്തി ബഹളം വെച്ചു. ഒടുവില്‍ കാട്ടാക്കട പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി. അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് കാട്ടാക്കട പൊലീസില്‍ പരാതി നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.