തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പില്‍ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗനെതിരെ നടപടിയെടുത്തത് ഇഡി എത്തിയതിന് ശേഷമെന്നും 'സിപിഐയുടെ നേതാക്കള്‍ക്കും മന്ത്രിസഭയിലെ ഒരു അംഗത്തിനും കള്ളപ്പണത്തിന്റെ വിഹിതം ലഭിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻകെസുരേന്ദ്രൻ.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാസുരാംഗൻ മാത്രം അറിഞ്ഞു നടത്തിയ തട്ടിപ്പല്ല ഇത്. ഭാസുരാംഗനെതിരെ നടപടിയെടുത്ത് എല്ലാവരുടെയും കണ്ണില്‍ പൊടിയിടാം എന്നാണ് ഭരണകക്ഷി വിചാരിക്കുന്നതെങ്കില്‍ അത് നടപ്പില്ല.
സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം വലിയ തുക അവിടെ നിന്നും കടത്തി പോയതായി വിവരം ലഭിച്ചിട്ടുണ്ട്. അത് തിരികെ നല്‍കിയിട്ടില്ല. ഇതിനെതിരെ സമരവും നിയമനടപടികളുമായി ബിജെപി മുന്നോട്ട് പോകും.
വരും ദിവസങ്ങളില്‍ അത് തെളിഞ്ഞു വരും എന്നതില്‍ സംശയമില്ല. സഹകാരികള്‍ തന്നെയാണ് ഈ തട്ടിപ്പ് പുറത്ത് കൊണ്ടു വന്നത്. രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞു ഇതില്‍ നിന്നും ഇനി രക്ഷപ്പെടാൻ കഴിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തില്‍ കെ റെയിലും സില്‍വര്‍ ലൈനും ഒരിക്കലും വരാൻ പോകുന്നില്ല:
കെ റെയിലും സില്‍വര്‍ ലൈനും ഒരിക്കലും സംസ്ഥാനത്ത് വരാൻ പോകുന്നില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. അതിന് തടയിടാൻ ആവശ്യമായ എല്ലാം ബിജെപി ചെയ്തിട്ടുണ്ട്. വന്ദേഭാരത് ഉള്ളപ്പോള്‍ സില്‍വര്‍ ലൈനിന്റെ ആവശ്യകത എന്തെന്ന് ചോദിച്ച കെ സുരേന്ദ്രൻ ആദ്യം പെൻഷൻ കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും പറഞ്ഞു.
ധന പ്രതിസന്ധിക്കിടെ ഇത്രയും പണം കടം മേടിച്ച് ഈ പദ്ധതി നടപക്കേണ്ട ആവശ്യമില്ല. ആദ്യം 5 മാസമായി മുടങ്ങി കിടക്കുന്ന പെൻഷൻ കൊടുക്കണം. വായ്പ കുടിശ്ശികയായി കേന്ദ്രം എന്താണ് കൊടുക്കാനുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കട്ടെ. കേന്ദ്ര ധനകാര്യ മന്ത്രിക്ക് ബാലഗോപാല്‍ കത്ത് നല്കിയിട്ടുണ്ടെങ്കില് അത് പുറത്ത് വിടട്ടെയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഒ രാജഗോപാലൻ കേരളീയത്തില്‍:
ബിജെപി മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിന്റെ പ്രായവും അദ്ദേഹത്തിന്റെ ഇത്രയും നാളത്തെ സേവനവും കണക്കിലെടുത്ത് ഈ വിഷയത്തില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
പാര്‍ട്ടിയാണ് ഇതിനെ സംബന്ധിച്ച് വിലയിരുത്തേണ്ടത്, ഒരു വ്യക്തിയല്ല. ചര്‍ച്ച ചെയ്തതിന് ശേഷം അതേ കുറിച്ച് മറുപടി പറയാം. തിരക്ക് പിടിച്ച് മറുപടി പറയേണ്ട ഒരു വിഷയമല്ല അതെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.