പ്രഭാതസവാരിക്കിടെ 42 കാരനായ വ്യവസായിക്ക് ഹൃദയാഘാതം; രക്ഷകനായത് സ്മാര്‍ട്ട് വാച്ച്,,

ലണ്ടന്‍: വ്യായാമത്തിനിടെ ഹൃദയാഘാതം വന്ന യുകെ വ്യവസായി സ്മാര്‍ട്ട് വാച്ചിന്റെ ' സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തി.ഹോക്കി വെയില്‍സ് എന്ന കമ്പിനിയുടെ സിഇഒ പോള്‍ വാഫാം ആണ് താന്‍ ഹൃദയാഘാതത്തെ അതിജീവിച്ച അനുഭവം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. താമസസ്ഥലമായ സ്വാന്‍സിയിലെ മോറിസ്റ്റണില്‍ പ്രഭാത ഓട്ടത്തിന് ഇറങ്ങിയതാണ് പോള്‍. ഓടുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. 

ഉടന്‍ തന്നെ സ്മാര്‍ട്ട് വാച്ച്‌ ഉപയോഗിച്ച്‌ ഭാര്യയെ വിളിച്ച്‌ അറിയിക്കാന്‍ കഴിഞ്ഞതാണ് ജീവന്‍ തിരിച്ചുകിട്ടാന്‍ സഹായകമായതെന്ന് പോള്‍ പറയുന്നു. 

ഭാര്യ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സാധാരണപോലെ രാവിലെ ഏഴുമണിക്കാണ് പ്രഭാത ഓട്ടത്തിന് ഇറങ്ങിയത്. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതായി പോള്‍ വിശദീകരിക്കുന്നു. 

വിശദീകരിക്കാന്‍ കഴിയാത്ത വേദനയാണ് അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഒരുവിധത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ ഭാര്യയെ വിളിക്കാന്‍ സാധിച്ചു. ഉടന്‍ കാറുമായി എത്തിയ ഭാര്യ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും പോള്‍ പറയുന്നു.

ആശുപത്രിയില്‍ വച്ചാണ് തനിക്ക് ഹൃദയാഘാതമാണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികള്‍ ബ്ലോക്കായ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ബ്ലോക്ക് മാറ്റുന്നതിനുള്ള ചികിത്സയ്ക്ക് തന്നെ വിധേയമാക്കി. ആറു ദിവസം ആശുപത്രിയില്‍ കിടന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയതെന്നും പോള്‍ പറയുന്നു.

തനിക്ക് ഉണ്ടായ അനുഭവം ഞെട്ടിച്ചതായി പോള്‍ പറയുന്നു. തനിക്ക് അമിത ഭാരം ഇല്ല. എപ്പോഴും ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ ശ്രമിക്കുമായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഹൃദയാഘാതം സംഭവിച്ചത് വീട്ടുകാര്‍ക്ക് പോലും ഞെട്ടല്‍ ഉളവാക്കിയതായും പോള്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !