ബര്‍ഗര്‍ കഴിച്ചു; 15 പേര്‍ ചികിത്സ തേടി, ഷവര്‍മ കഴിച്ചോ എന്നും പരിശോധന,

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയില്‍ നിന്ന് ആഹാരസാധനങ്ങള്‍ വാങ്ങി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്.,

ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സ തേടി. ബര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. അതേസമയം, ഇവര്‍ ഷവര്‍മ കഴിച്ചിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് പരിശോധിച്ച്‌ വരികയാണ്. 

ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കുള്ള ദേഹാസ്വാസ്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവിഷബാധയാണെന്നുള്ള നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തിയിരിക്കുന്നത്. 

കൂടുതല്‍ പരിശോധനയില്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാവൂ. നിലവില്‍ ബര്‍ഗര്‍ കഴിച്ചവര്‍ക്കാണ് പ്രശ്നങ്ങളുള്ളത്. ഇവര്‍ ഷവര്‍മ്മ കഴിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !