ചില പാലുകള്‍ കുടിക്കുമ്പോള്‍ രുചി വ്യത്യാസം ഉണ്ടാകുകയാണെങ്കില്‍ പാലില്‍ മായം ചേര്‍ന്നിട്ടുണ്ടെന്നും ഉറപ്പിക്കാം.ചില സമയങ്ങളില്‍ പാല് ചൂടാക്കുമ്പോൾ കേടായ പാല് പിരിഞ്ഞുപോകാറുണ്ട്. എന്നാല്‍ മായം ചേര്‍ന്ന എല്ലാ പാലും അത്തരത്തില്‍ സംഭവിക്കാറില്ല.
വെള്ളവും യൂറിയയുമാണ് സാധാരണ പാലില്‍ ചേര്‍ക്കുന്ന മായങ്ങള്‍. പാലില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ആദ്യം മിനുസമുള്ള പ്രതലത്തില്‍ ഒരുതുള്ളി പാല് ഒഴിക്കുക.
ശുദ്ധമായ പാലാണെങ്കില്‍ പാല്‍ത്തുള്ളി അനങ്ങാതെ നില്ക്കും. ഒഴുകിയാല്‍ത്തന്നെ സാവധാനം ഒഴുകി വെള്ളനിറത്തിലുള്ള പാടുണ്ടാകും. വെള്ളംചേര്‍ന്ന പാലാണെങ്കില്‍ പാടവശേഷിക്കാതെ ഒഴുകിപ്പരക്കും.
പാലും വെള്ളവും സമാസമം എടുത്ത് ഒരു കുപ്പിയിലാക്കിയ ശേഷം നല്ലതുപോലെ കുലുക്കുക. ഡിറ്റര്‍ജെന്റ് ചേര്‍ന്ന പാലാണ് അതെങ്കില്‍ കാര്യമായ അളവില്‍ പത വരും. അല്ലാത്ത പക്ഷം എത്ര കുലുക്കിയാലും മുകളിലായി ചെറിയൊരു പതയേ കാണൂ.
അതേപോലെ പാല് വിരലുകളിലാക്കി അല്പസമയത്തേക്ക് വിരലുകള്‍ പരസ്പരം ഒന്ന് ഉരച്ചുനോക്കുക. ഈ സമയത്ത് സോപ്പ് കയ്യിലാക്കിയത് പോലെ തോന്നുന്നപക്ഷം പാല് ശുദ്ധമല്ലെന്ന് മനസിലാക്കാം. അതുപോലെ തിളപ്പിക്കുമ്പോള്‍ പെട്ടെന്ന് തന്നെ മഞ്ഞ നിറം കാണുകയാണെങ്കിലും ചെറിയൊരു കയ്പ് രുചി തോന്നിയാലും പാല് മായം കലര്‍ന്നതാണെന്ന് മനസിലാക്കാം.
ഒരു ടെസ്റ്റ്യൂബില്‍ അഞ്ചു മില്ലി പാലെടുത്ത് രണ്ടുതുള്ളി ബ്രോമോതൈമോള്‍ ബ്ളൂ ലായനി ഒഴിക്കുക. പത്തുമിനിറ്റുകഴിഞ്ഞ് നീലനിറം വ്യാപിച്ചാല്‍ സംശയിക്കേണ്ട അത് യൂറിയ കലര്‍ന്ന പാല്‍തന്നെ.
പാലില്‍ നൂറ് (സ്റ്റാര്‍ച്ച്) ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് അറിയാന്‍ പാലിലേക്ക് ഏതാനും തുള്ളി അയോഡിന്‍ ടിങ്ചറോ അയോഡിന്‍ ദ്രാവകമോ ഇറ്റിച്ചാല്‍ മതി. അപ്പോഴേക്ക് പാലില്‍ നീല നിറത്തിലുള്ള വ്യത്യാസം വരികയാണങ്കില്‍ പാലില്‍ നൂറ് കലര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.