ടെല്‍ അവീവ്: വടക്കൻ ഗാസയിലെ പൂര്‍ണ കരയുദ്ധത്തിന് മുന്നോടിയായി ഗാസ സിറ്റിയുടെ ഹൃദയ ഭാഗത്തേക്ക് കടന്നതായി ഇസ്രയേല്‍ സൈന്യം.
ഇസ്രയേല്‍ ടാങ്കുകള്‍ക്കെതിരെ ഹമാസ് ശക്തമായ ആക്രമണം തുടരുന്നുണ്ട്. ജനങ്ങള്‍ക്ക് തെക്കൻ ഗാസയിലേക്ക് ഒഴിയാൻ സലാ അല്‍ദിൻ ഹൈവേ തുടര്‍ച്ചയായ അഞ്ചാം ദിനവും ഇസ്രയേല്‍ തുറന്നുകൊടുത്തു.
അതേസമയം, ഗാസയെ ഇസ്രയേല്‍ വീണ്ടും പിടിച്ചെടുക്കരുതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ജപ്പാനില്‍ നടന്ന ജി 7 രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിച്ച ജി 7 നേതാക്കള്‍ ഗാസയില്‍ സംഘര്‍ഷത്തിന് ഇടവേള ആവശ്യപ്പെട്ടു.
ഗാസയില്‍ വീണ്ടും അധിനിവേശം നടത്തുന്നതിനെ പിന്തുണയ്ക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും വ്യക്തമാക്കി. ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസയുടെ സുരക്ഷ ഇസ്രയേലിന്റെ നിയന്ത്രണത്തിലാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മരണമുഖത്ത്...
മതിയായ മരുന്നും ഇന്ധനവും ഇല്ലാതെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. യു.എന്നിന്റെ കണക്ക് പ്രകാരം ഗാസയില്‍ ആയിരക്കണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാണ്.
ഗുരുതര രോഗങ്ങളുള്ളവര്‍ - 3,50,000 ഗര്‍ഭിണികള്‍ - 50,000 അടിയന്തര ഡയാലിസിസ് വേണ്ടവര്‍ - 1,000
ബേക്കറികള്‍ ശൂന്യം
വടക്കൻ ഗാസയില്‍ എല്ലാ ബേക്കറികളും ധാന്യ കേന്ദ്രങ്ങളും അടച്ചു. യു.എൻ സഹായമെത്തുന്നില്ല. നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ 17 പേരും തെക്കൻ ഗാസയിലെ ഖാൻ യൂനിസില്‍ 4 പേരും വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു
ഗാസയില്‍ മരണം 11,400 കടന്നു
ചൊവ്വാഴ്ച രാത്രി മുതല്‍ ഇന്നലെ പുലര്‍ച്ചെ വരെ കൊല്ലപ്പെട്ടത് 214 പേര്‍
സംഘര്‍ഷങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള വേണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്ന് സൂചന
ഗാസ സിറ്റിയില്‍ അല്‍ ഷിഫ ആശുപത്രിയിലേക്ക് മരുന്നുമായി പോയ റെഡ് ക്രോസ് സംഘത്തിന് നേരെ ആക്രമണം. ആളപായമില്ല
ചൊവ്വാഴ്ച വടക്കൻ ഗാസവിട്ടത് 15,000 ജനങ്ങള്‍
തന്റെ രാഷ്ട്രം ഹമാസുമായി ബന്ധം നിലനിറുത്തും. അവരെ 'ശിക്ഷിക്കില്ല '. പാലസ്തീന്റെ ആവശ്യങ്ങള്‍ മലേഷ്യക്കാര്‍ പിന്തുണയ്ക്കണംഅൻവര്‍ ഇബ്രാഹിം, മലേഷ്യ പ്രധാനമന്ത്രി,( ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഉപരോധമേര്‍പ്പെടുത്തണമെന്ന യു.എസ് നിയമനിര്‍മ്മാതാക്കളുടെ ആവശ്യത്തിനെതിരെയുള്ള പ്രതികരണം )
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.