കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ ഇഡി അന്വേഷണം ഉന്നതരിലേക്ക് നീങ്ങുകയാണ് ,

തൃശൂർ: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ ഇഡി അന്വേഷണം ഉന്നതരിലേക്ക് നീങ്ങുകയാണ്. ബാങ്കിലെ ബിനാമി വായ്പകള്‍ നിയന്ത്രിച്ചതും അനുവദിച്ചതും സിപിഎം നേതാക്കളായിരുന്നുവെന്ന മുൻ മാനേജര്‍ ബിജു കരീമിന്‍റെ മൊഴിയാണ് ഇപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയിലേക്ക് ഇഡി അന്വേഷണം എത്തിക്കുന്നത്.

ബിനാമി വായപകള്‍ നേടിയവര്‍ നേതാക്കള്‍ക്ക് കമ്മീഷൻ നല്‍കിയിരുന്നതായും ഇഡിക്ക് വിവരം കിട്ടിയിട്ടുണ്ട്. ബിനാമി വായ്പയുടെ പട്ടിക സിപിഎം ഇഡിയ്ക്ക് കൈമാറണമെന്ന് അനില്‍ അക്കര എംഎല്‍എ ആവശ്യപ്പെട്ടപ്പോള്‍ ഇഡിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പറഞ്ഞു.

കരുവന്നൂരിലെ കോടികളുടെ ബെനാമി വായപ്കള്‍ നിയന്ത്രിച്ചതും വായ്പ അനുവദിച്ചവരുടെ പട്ടിക സൂക്ഷിച്ചതും സിപിഎം നേതൃത്വത്തിലുള്ള സബ് കമ്മിറ്റി ആണെന്നാണ് മുൻ മാനേജര്‍ ബിജു കരീം നല്‍കിയ മൊഴി. പ്രതികളുടെ സ്വത്ത് കണ്ട്കെട്ടല്‍ രേഖയില്‍ ഇഡി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

ഈ ബിനാമി വായ്പക്കാരെ സംരക്ഷിക്കാൻ നേതാക്കള്‍ ഇടപെട്ടെന്നും അതില്‍ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടെന്നും ഇഡി പറയുന്നു. ഇക്കാര്യത്തിലാണ് ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇഡി വിളിപ്പിച്ചാല്‍ പോകുമെന്ന് പറഞ്ഞ എം എം വര്‍ഗീസ് ഇഡിയെ നിയമപരമായും രാഷ്ട്രീയമായും പ്രധിരോധിക്കുമെന്നും വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !