കുട്ടികളെ തട്ടിക്കൊണ്ടു പോയി ചാക്കില്‍ കെട്ടി വയലില്‍ തള്ളിയ നിലയില്‍,

ലഖ്‌നോ: അംഗൻവാടിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍.ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ എഘര ഗ്രാമത്തിലാണ് സംഭവം.

ഇതേ ഗ്രാമത്തിലെ തന്നെ നിവാസികളായ അച്ഛനെയും മകനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.ചാക്കില്‍ കെട്ടിയ നിലയില്‍ കുടുംബാംഗങ്ങളാണ് കുട്ടികളെ കണ്ടെത്തിയത്. ഒരാളെ ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. മറ്റൊരാള്‍ പ്രദേശത്ത് ഭയന്ന് ഒളിച്ചിരിക്കുകയായിരുന്നു.

അങ്കിത് (4), അനികേത് (4) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. വീടിനടുത്തുള്ള ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന അംഗൻവാടിയിലാണ് ഇവര്‍ പോകുന്നത്. രാവിലെ 10 മണിയോടെ സ്‌കൂള്‍ പരിസരത്ത് നിന്ന് ഇറങ്ങിയ കുട്ടികള്‍ വീട്ടില്‍ എത്തിയില്ല. 

കുട്ടികള്‍ സ്‌കൂള്‍ വിട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അങ്കണവാടിയില്‍ പോയി അന്വേഷിക്കുകയായിരുന്നു.തുടര്‍ന്ന് ഗ്രാമവാസികള്‍ വയലില്‍ തിരച്ചില്‍ ആരംഭിച്ചതോടെ ഇവരുടെ വീട്ടില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള കരിമ്പിൻ തോട്ടത്തില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ കെട്ടിയ നിലയില്‍ അനികേതിനെ കണ്ടെത്തി. 

അങ്കിതും ഇതേ വയലില്‍ അല്‍പം അകലെ ഇരിക്കുന്നതായി കണ്ടെത്തി. കുട്ടികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ പൊലീസിനെ സമീപിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കുകയും ചെയ്തു.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !