തിരുവനന്തപുരം കേരള രാഷ്ട്രീയത്തില്‍ രണ്ട് പുത്തന്‍ താരോദയങ്ങളായി ഉദിച്ചുയരുകയാണ് സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറുമെന്ന് മാത്യു സാമുവല്‍.ഇതില്‍ സിപിഎം, കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ന്നുപോയെന്നും മാത്യു സാമുവല്‍ പറയുന്നു.
സുരേഷ് ഗോപിയ്ക്ക് തൃശൂര്‍ ഒരു കേക്ക് വോക്കായിരിക്കുമെന്നും (അനായാസ ജയം) മാത്യു സാമുവല്‍ പറയുന്നു. സുരേഷ് ഗോപിയെ ഇവര്‍ താറടിച്ചുതുടങ്ങിയതാണ് അദ്ദേഹത്തിന് ഗുണമായത്. തൃശൂരില്‍ മുന്‍പ് മത്സരിച്ച് തോറ്റെങ്കിലും നല്ല പോരാട്ടമാണ് കാഴ്ചവെച്ചത്.
ചാരിറ്റി ചെയ്തും ഏറ്റവുമൊടുവില്‍ കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ നടത്തിയ മുന്നേറ്റവും സുരേഷ് ഗോപിയുടെ ജനപ്രിയത പതിന്മടങ്ങ് വര്‍ധിച്ചു. ഇതോടെയാണ് സിപിഎം സര്‍ക്കാര്‍ സുരേഷ് ഗോപിയ്ക്കെതിരെ നെഗറ്റീവ് ക്യാമ്പയിന് നടത്തിയത്.
ഇത് സുരേഷ് ഗോപിയ്ക്കുള്ള പോസിറ്റീവ് ക്യാമ്പയിനായി മാറി. സ്ത്രീവിഷയത്തില്‍ സുരേഷ് ഗോപിയെ താറടിക്കാന്‍ ശ്രമിച്ചപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ ഒറ്റക്കെട്ടായി സുരേഷ് ഗോപിയ്ക്ക് പിന്നില്‍ നില്‍ക്കുകയാണ്. -മാത്യു സാമുവല്‍ പറയുന്നു.
അതുപോലെ കേരളത്തിലെ ബിജെപിയുടെ മുഖമായി രാജീവ് ചന്ദ്രശേഖര്‍ എത്തിയിരിക്കുകയാണ്. അത് തിരിച്ചറിഞ്ഞാണ് രാജീവ് ചന്ദ്രശേഖറിനെ സിപിഎം സര്‍ക്കാര്‍ കേസെടുത്ത് വേട്ടയാടുന്നത്. പിണറായി സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രകോപിതരമായി ഇരിക്കുകയാണ്.
രാജീവ് ചന്ദ്രശേഖറിനെതിരെ പ്രകോപനപരമായ മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്തു എന്ന കുറ്റത്തിന് കേസ് എടുത്തിരിക്കുകയാണ്. കളമശേരി സ്ഫോടനത്തില്‍ തെറ്റായ പ്രസ്താവന കൊടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. എന്നാല്‍ അയാള്‍ക്കെതിരെ കേസെടുത്തിട്ടില്ല.
മഹാത്മാഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനെയും ഹമാസ് തീവ്രവാദികളോട് ഉപമിച്ച എം.കെ. മുനീറിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ല. മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും ഹമാസ് തീവ്രവാദികള്‍ കുട്ടികളെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത ആളായിരുന്നോ?
ആഗോളമായി നിരോധിച്ച തീവ്രവാദ നേതാവായ ഹമാസിന്റെ ലൈവായി മലപ്പുറത്ത് പ്രസംഗിച്ചു. അദ്ദേഹത്തിനെതിരെ കേസെടുത്തോ? ജനങ്ങള്‍ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട്. – മാത്യു സാമുവല്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.