പെനിസില്‍വാനിയ: വയോജന കേന്ദ്രത്തില്‍ രണ്ട് രോഗികളെ അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സ് ഇതിന് മുന്‍പ് കൊന്നത് 17 പേരെയെന്ന് കണ്ടെത്തല്‍.
ഇവര്‍ പരിചരിച്ചിരുന്ന രോഗികള്‍ പെട്ടന്ന് മരണപ്പെട്ടതിലെ അസ്വഭാവികതകളെ തുടര്‍ന്നായിരുന്നു ഇവര്‍ പിടിയിലായത്. മൃതദേഹ പരിശോധനയില്‍ സ്വാഭാവിക മരണമല്ലെന്നും നടന്നത് കൊലപാതകമാണെന്നും കണ്ടെത്തിയത്.
ഇതിന് പിന്നാലെയാണ് ഇതിന് മുന്‍പ് 17 പേരെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയെന്ന് 41കാരിയായ നഴ്സ് വിശദമാക്കുന്നത്. അഞ്ച് സ്ഥലങ്ങളിലെ ജോലി കാലത്തായിരുന്നു ഇവയെന്നും ഇവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2020 മുതലാണ് കൊലപാതകങ്ങള്‍ ആരംഭിച്ചത്.
സുരക്ഷ ഉറപ്പാക്കുമെന്ന് വിശ്വസിച്ച വ്യക്തിയാണ് ഇത്തരത്തിലുള്ള ഹീന കൃത്യം ചെയ്തതെന്നാണ് കോടതി സംഭവങ്ങളെ വിലയിരുത്തിയത്. ഇരകളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഹതര്‍ സൃഷ്ടിച്ച മാനസിക വൃഥകളും നഷ്ടങ്ങളും ഒരു തരത്തിലും നികത്താനാവില്ലെന്നും കോടതി വിലയിരുത്തി.
രാത്രി കാല ഡ്യൂട്ടിക്കിടെയായിരുന്നു ഇവരുടെ ക്രൂരതയെന്നും അത്യാഹിതമുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകാത്ത സാഹചര്യമുറപ്പാക്കിയാണ് ഇന്‍സുലിന്‍ കുത്തിവച്ചിരുന്നതെന്നാണ് നഴ്സ് കുറ്റസമ്മതത്തില്‍ വിശദമാക്കുന്നത്. നിലവില്‍ ജാമ്യമില്ലാ കസ്റ്റഡിയില്‍ തുടരുന്ന ഇവരുടെ വിചാരണ വ്യാഴാഴ്ചയാണ് ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.