തിരുവനന്തപുരം: സപ്ലൈകോയിലേക്കുള്ള സാധനങ്ങളുടെ കരാര്‍ ഏറ്റെടുക്കാൻ ആളില്ലാതെ ഔട്ട്ലെറ്റുകള് കടുത്ത പ്രതിസന്ധിയിലേക്ക്.
700 കോടിയിലധികം രൂപയാണ് സപ്ലൈകോ വ്യാപാരികള്‍ക്ക് നല്‍കാനുള്ളത്. ഈ കുടിശ്ശിക ഓണത്തിന് ശേഷം നല്‍കുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് തുക അനുവദിച്ചില്ല. ഇതോടെ കരാറുകാര്‍ കൂട്ടത്തോടെ പിൻവാങ്ങി.
സപ്ലൈകോ ക്ഷണിച്ച ടെണ്ടറുകളില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കഴിഞ്ഞ രണ്ടുമാസത്തിനിടെ ഗണ്യമായി കുറഞ്ഞു. കുടിശ്ശിക നല്‍കാതെ ടെൻഡറില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. പങ്കെടുത്തവരാകട്ടെ ഉയര്‍ന്ന തുകയാണ് ക്വോട്ട് ചെയ്തത്. തുക ലഭിക്കുന്നതിലെ അനിശ്ചിതത്വമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഈ നിരക്കില്‍ സാധനങ്ങള്‍ വാങ്ങാനാകില്ലെന്ന് സപ്ലൈകോ വ്യക്തമാക്കി. തുടര്‍ന്ന് ഈ ടെൻഡറുകള്‍ സപ്ലൈകോ നിരസിച്ചു. പരിപ്പ്, അരി, പഞ്ചസാര, ഏലം എന്നിവയ്ക്ക് നവംബര്‍ 14ന് ടെൻഡര്‍ ക്ഷണിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു.
ഇതേതുടര്‍ന്ന് വീണ്ടും ടെൻഡര്‍ ക്ഷണിക്കാനാണ് നീക്കം. വ്യാപാരികള്‍ സഹകരിച്ചില്ലെങ്കില്‍ സപ്ലൈകോ ഔട്ട്ലെറ്റുകള് അടച്ചിടേണ്ട സ്ഥിതിയിലേക്ക് നീങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.