പ്രയാഗ്രാജ്: പ്രവാചക നിന്ദ ആരോപിച്ച് ബസ് കണ്ടക്ടറെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് ആണ് സംഭവം.
" അയാള്‍ മുസ്ലീങ്ങളെ അധിക്ഷേപിച്ചു. അതുകൊണ്ടാണ് ഞാൻ ആക്രമിച്ചത്. അവൻ തീര്‍ച്ചയായും മരിക്കും' എന്നും ലരേബ് വീഡിയോയില്‍ പറയുന്നുണ്ട്.
ബസ് കണ്ടക്ടര്‍ ഹരികേഷ് വിശ്വകര്‍മയ്ക്കാണ് (24) ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അതേസമയം സംഭവ സ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഏറ്റുമുട്ടലിനൊടുവില്‍ കാലില്‍ വെടിവെച്ച ശേഷം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ടിക്കറ്റ് നിരക്കിനെച്ചൊല്ലി ആണ് ഇരുവരും തമ്മില്‍ ആദ്യം തര്‍ക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ വിശ്വകര്‍മയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആക്രമിച്ച ശേഷം ഹഷ്മി ബസില്‍ നിന്ന് ചാടി കോളേജ് ക്യാമ്പസിലേക്ക് ഓടി കയറുകയായിരുന്നു. അതിനുശേഷം കോളേജ് ക്യാമ്പസിന് ഉള്ളില്‍ നിന്നാണ് ഇയാള്‍ വീഡിയോ പങ്കുവെച്ചത്.
അതില്‍ കുറ്റം ചെയ്തതായി ഹാഷ്മി സമ്മതിക്കുകയും വീഡിയോയുടെ അവസാനം കണ്ടക്ടറെ ആക്രമിച്ച വാക്കത്തി കാണിക്കുകയും ചെയ്യുന്നുണ്ട്.
കാമ്പസിന് ഉള്ളില്‍ നിന്ന് തന്നെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. കാലില്‍ വെടിയേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.
കൂടാതെ സംഭവത്തിന്റെ മറ്റൊരു വീഡിയോയും ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണം നേരില്‍ കണ്ട ഒരാള്‍ പകര്‍ത്തിയ വീഡിയോയില്‍ പ്രതി വാക്കത്തി പിടിച്ച് റോഡിലൂടെ ഓടുന്നത് കാണാം.
അതേസമയം ബസ്സിനുള്ളില്‍ പെട്ടെന്നാണ് ആക്രമമുണ്ടായതെന്നും ഈ ശബ്ദം കേട്ടാണ് ബസ് നിര്‍ത്തിയത് എന്നും ബസ് ഡ്രൈവറായ മംഗള യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ബസ്സിനുള്ളിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. നഗരത്തിലെ യുണൈറ്റഡ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ഹാഷ്മി പ്രയാഗ്രാജിലെ ഹാജിഗഞ്ച് സ്വദേശിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.